ബെളിഞ്ച:(www.evisionnews.in)മത സാംസ്‌കാരിക വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വെച്ച് ബെളിഞ്ചയില്‍ സ്ഥാപിച്ച മഹബ്ബ കള്‍ച്ചറല്‍ സെന്ററിന്റെ ഉദ്ഘാടനം സെപ്തംബര്‍ 22ന് അഖിലേന്ത്യ സുന്നീ ജംഇയ്യത്തുല്‍ ഉലമാ ജന.സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നിര്‍വഹിക്കും.മത-സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ വിദ്യാഭ്യാസ നേതാക്കള്‍ സംബന്ധിക്കും.
പരിപാടിയുടെ ഭാഗമായി നടക്കുന്ന സ്വാഗത സംഘ കണ്‍വെന്‍ഷന്‍ ആഗസ്റ്റ് 15ന് രാത്രി 8മണിക്ക് ബെളിഞ്ച കള്‍ച്ചറല്‍ സെന്ററില്‍ നടക്കും.മുഹമ്മദ് അമാനിയുടെ അധ്യക്ഷതയില്‍ എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളംങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്യും.
എ കെ സഖാഫി കന്യാന,ഉമര്‍ സഖാഫി പള്ളത്തൂര്‍,മൂസ സഖാഫി മാഥാപുരം,മുഹമ്മദ് മൗലവി പാലഗം,ഹാഫിള് എന്‍ കെ എം മഹ്‌ളരി ,ആബിദ് നഈമി ബെളിഞ്ച,അബ്ദുനാസിര്‍ സഖാഫി ബെളിഞ്ച,ഉസ്മാന്‍ മൗലവി,ബാതിഷ കര്‍ക്കിടഗോളി,ഖാദര്‍ നാരമ്പാടി,അഷ്‌റഫ് മൗലവി തുപ്പക്കല്‍,യൂസുഫ് മുസ്ലിയാര്‍ കുദിങ്കില,അബ്ദുല്‍ അസീസ് ഹിമമി ഗോസാഡ,ഖാദര്‍ പൊയില്‍,മുഹമ്മദ് കടമ്പ്,മുഹമ്മദ് ഗുരിയടുക്ക,അബൂബക്കര്‍ ദഡ്മൂല,ലെത്തീഫ് ഗോളിക്കട്ടെ,ബഷീര്‍ അക്കര,അസീസ് കര്‍ക്കിടഗോളി,കരീം പൊയില്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
keywords : beclinja-mahabba-cultural-center-kanathapuram-ap-aboobakr musliyar
Post a Comment
0 Comments