കാസര്‍കോട്:(www.evisionnews.in) നല്ല പാട്ട് വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഗ്രൂപ്പില്‍ ഓണ്‍ ലൈനായി നടത്തിയ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ മൊഞ്ചുള്ള പാട്ട് ഗ്രാന്റ് ഫിനാലെ കാസര്‍കോടിനെ സംഗീത സാന്ദ്രമാക്കി. ഗ്രൂപ്പില്‍ നിന്നും തെരഞ്ഞെടുത്ത അഞ്ചു മത്സരാര്‍ത്ഥികളായ ഷാഫി മുണ്ടക്കൈ, അജ്മല്‍ ചെമ്പിരിക്ക, സാദില്‍ കാസര്‍കോട്, ഫക്രുദ്ദീന്‍ മലപ്പുറം, സജാദ് പെര്‍ള എന്നിവരുടെ വാശിയേറിയ മത്സരത്തില്‍ ഫക്രുദ്ദീന്‍ മലപ്പുറം ഒന്നാം സ്ഥാനം നേടി. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഹസൈനാര്‍ തോട്ടുംഭാഗം അധ്യക്ഷത വഹിച്ചു. ഗ്രൂപ്പ് അഡ്മിന്‍ അലി മാങ്ങാട് സ്വാഗതം പറഞ്ഞു. കെ.എം അബ്ദുല്‍ റഹ്മാന്‍, പി.എസ് ഹമീദ്, നാസര്‍ ബായര്‍, മുസ്തഫ, ഷാഫി മുണ്ടക്കൈ, ഹസന്‍ കുദുവ പ്രസംഗിച്ചു.
മാപ്പിളപ്പാട്ട് ഗായകന്‍ അസീസ് തായിനേരി സമ്മാനം വിതരണം ചെയ്തു. ജമാല്‍ പാഷ, ഇഖ്ബാല്‍ മടക്കര, കുന്നത്ത് അഷ്‌റഫ് ധനസഹായം കൈമാറി. ഇസ്മയില്‍ തളങ്കര, അസീസ് പുലിക്കുന്ന്, ആദില്‍ അത്തു, അലീഷ, ഹനീഫ് ചെങ്കള, മുഹമ്മദ് കോളിയടുക്കം എന്നിവരുടെ ഗാനമേളയും ഉണ്ടായിരുന്നു.
keywords : kasaragod-monjullapatukar-music-winner-whatsapp-song
Post a Comment
0 Comments