മുള്ളേരിയ(www.evisionnews.in): മതഗ്രന്ഥങ്ങള്‍ അരാധിക്കാനുള്ളതല്ല വായിക്കാനും നന്‍മകള്‍ പ്രായോഗിക ജീവിതത്തില്‍ ഉള്‍ക്കൊള്ളാനുള്ളതാണെന്ന് തിരിച്ചറിവ് നല്‍കാനായി മുള്ളേരിയയില്‍ ജ്ഞാനസദസ് തുടങ്ങി. ആര്‍ട്ട് ഓഫ് ലീവിംഗിന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടി പൂവടുക്ക കല്യാണ്‍ ഓഡിറ്റോറിയത്തിലാണ് നടക്കുന്നത്. മതഗ്രന്ഥങ്ങളെ വളച്ചൊടിച്ച് സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കുന്നത് ഒഴിവാക്കണമെന്ന് പരിപാടിയില്‍ സംസാരിച്ച ഫാദര്‍ മാത്യു കാരിക്കല്‍ പറഞ്ഞു. വായിക്കാതെ ആരെങ്കിലും പറയുന്നത് കേട്ട് തെറ്റായ വ്യാഖ്യാനം കൊടുക്കുന്നതാണ് നമുക്ക് പറ്റുന്ന തെറ്റെന്ന് വിന്‍ടെക്ക് ഇന്റര്‍നാഷണല്‍ പബ്ലിക്ക് സ്‌കൂള്‍ സി.ഇ.ഒ നിസാര്‍ സെനുദ്ദീന്‍ പറഞ്ഞു. ജ്ഞാനസദസ് ബ്രഹ്മശ്രീ വാസുദേവ തന്ത്രി ഉദ്ഘാടനം ചെയ്തു. കാറഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജി.സ്വപ്‌ന അധ്യക്ഷയായി. ആര്‍ട്ട് ഓഫ് ലീവിംഗ് കേരള അപ്പക്‌സ് ബോഡി അംഗം മനോജ്, രജീഷ്, ഐ.നാരായണന്‍ എന്നിവര്‍ സംസാരിച്ചു. പ്രയോഗിക ജീവിതത്തില്‍ ഭഗവത്ഗീതയുടെ പ്രാധാന്യത്തെ കുറിച്ച് ആര്‍ട്ട് ഓഫ് ലീവിംഗ് അന്തര്‍ദേശീയ പരിശീലകന്‍ സജീ യുസഫ് നിസാന്‍ ആണ് പരിശീലനം നല്‍കുന്നത്. നാല് ദിവസം നടക്കുന്ന പരിപാടിയില്‍ വ്യത്യസ്ഥമതവിഭാഗങ്ങളിലായി 600 പേരാണ് പങ്കെടുക്കുന്നത്.
Post a Comment
0 Comments