Type Here to Get Search Results !

Bottom Ad

ജില്ലയെ അവഗണിക്കുന്നതിലുള്ള പ്രതിഷേധം ശക്തമാക്കും

കാസര്‍കോട്(www.evisionnews.in): കാസര്‍കോട് ജില്ലയെ സര്‍വ്വമേഖലകളിലും അവഗണിക്കുന്നതിലുള്ള പ്രതിഷേധം ശക്തമാക്കാന്‍ പുഞ്ചിരി സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ തീരുമാനിച്ചു. ജില്ലയിലെ എല്ലാതുറകളില്‍ നിന്നും പ്രാതിനിധ്യം ഉറപ്പുവരുത്തിയ കൂട്ടായ്മയില്‍ സര്‍വ്വ മേഖലകളിലും ജില്ലയെ അവഗണിക്കുന്നതിലുള്ള പ്രതിഷേധം ആളിക്കത്തി. ഔദ്യോഗിക മേഖലകളിലെ ഉദ്യോഗസ്ഥ നിയമനത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലഭ്യതയിലും മെഡിക്കല്‍ കോളജ് അടക്കമുള്ള ആരോഗ്യമേഖലയിലെ സമഗ്ര വികസനത്തിലും റെയില്‍വെ അടക്കമുള്ള റോഡ്, ജല ഗതാഗത സംവിധാനത്തില്‍ ലഭ്യമാകേണ്ട സൗകര്യങ്ങളിലും വ്യവസായിക കാര്‍ഷിക ടൂറിസ്റ്റ് മേഖലകളിലുമെല്ലാം ശക്തമായ അവഗണനയാണ് കാസര്‍കോട് ജില്ല ആരംഭഘട്ടം മുതല്‍ ഇന്നേവരെ നേരിടേണ്ടി വന്നത്. മാറി മാറി വരുന്ന ഭരണാധികാരികള്‍ കാസര്‍കോട് ജില്ലയെ പൂര്‍ണമായും അവഗണിക്കുന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് അതിവേഗ റെയില്‍വെ. ജില്ലയ്ക്ക് അര്‍ഹമായ സര്‍വ്വ ആനുകൂല്യങ്ങളുടെയും ലഭ്യത ഉറപ്പുവരുത്തുന്നതിന് വേണ്ടി എല്ലാവിഭാഗം ജനങ്ങളുടെ പ്രതിനിധികളെയും ഉള്‍പ്പെടുത്തി ആക്ഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കി. പുഞ്ചിരി പ്രസിഡണ്ട് കെ.ബി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. അഡ്വ. സി. ഷുക്കൂര്‍, സി.എല്‍ ഹമീദ് വിഷയമവതരിപ്പിച്ചു. കെ. നീലകണ്ഠന്‍, ബി. അഷ്‌റഫ്, ഷുക്കൂര്‍ ചെര്‍ക്കള, ഇ. ചന്ദ്രശേഖരന്‍ നായര്‍, വി.പി.പി മുസ്തഫ, എം. കുഞ്ഞമ്പു നമ്പ്യാര്‍, കെ.ഇ.എ ബക്കര്‍, കെ.പി വല്‍സരാജ്, രവീന്ദ്രന്‍ രാവണേശ്വരം, എ.ഹമീദ് ഹാജി, അജിത്കുമാര്‍ ആസാദ്, കരിവെളളൂര്‍ വിജയന്‍, അമ്പലത്തറ കുഞ്ഞി കൃഷ്ണന്‍, പ്രൊഫ. വി.ഗോപിനാഥ്, പ്രൊഫ. ടി.ടി. ജേക്കബ്, അബ്ബാസ് മുതലപ്പാറ, ഉസ്മാന്‍ കടവത്ത്, എം.എച്ച്. ജനാര്‍ദ്ദനന്‍, അബ്ദുല്‍ഖാദര്‍ ചട്ടഞ്ചാല്‍, ഷരീഫ് കൊടവഞ്ചി, സുബൈര്‍ പടുപ്പ്, കുമാരന്‍ ബി.സി, മുനീര്‍ മുനമ്പം, മസൂദ് ബോവിക്കാനം, ഷാഫി എ നെല്ലിക്കുന്ന്, എ.എസ് മുഹമ്മദ് കൂഞ്ഞി, മൂസ ബി. ചെര്‍ക്കള, ബഷീര്‍ പളളങ്കോട്്, പി. മുഹമ്മദ് നിസാര്‍, എന്‍.എ ഖാലിദ് പൊവ്വല്‍, കെ.പി ശശിധരന്‍, സിദ്ദീഖ് ബോവിക്കാനം, ബി.എം ഹാരിസ്, വി.കെ രമേശന്‍, രവീന്ദ്രന്‍ പാടി, അഷ്‌റഫ് കൈന്താര്‍, ബഷീര്‍ ചേരങ്കൈ, റാഫി ഐഡിയല്‍,  ഇബ്രാഹിം പാലാട്ട്, റഹീം കൂവത്തൊട്ടി, സി.എ.യൂസഫ് ചെമ്പിരിക്ക, സിദ്ദീഖ് ചക്കര, ഉബൈദുളള കടവത്ത്, അഹ്‌റാസ് അബൂബക്കര്‍, ബി.എം അസ്്‌ലം, അനില്‍ മുണ്ടക്കൈ, ഹമീദ് ബി.എം ബദിയടുക്ക, ഹസൈനാര്‍ നുളളിപ്പാടി പ്രസംഗിച്ചു.
ഭാരവാഹികള്‍:  ഇ ചന്ദ്രശേഖരന്‍ നായര്‍ (ചെയര്‍), കെ.ബി മുഹമ്മദ് കുഞ്ഞി (കണ്‍), കെ. അഹമ്മദ് ഷരീഫ് (ട്രഷ). ജില്ലയിലെ എം.പി, എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ (രക്ഷാധികാരികള്‍).

Keywords:Kasaragod-Protest-Forum-against-Negligentce

Post a Comment

0 Comments

Top Post Ad

Below Post Ad