കാസര്‍കോട്:(www.evisionnews.in) രാജ്യത്ത് പടരുന്ന ദളിത് രോഷത്തില്‍ ബി.ജെ.പി തകര്‍ച്ചയുടെ വക്കിലെത്തി നില്‍ക്കുകയാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ . രാജ്യാഭിമാനം കാക്കുക ആത്മാഭിമാനം ഉണര്‍ത്തുക എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന മെമ്പര്‍ഷിപ്പ് കാമ്പിയന്റെ ഭാഗമായി സംഘടിപ്പിച്ച കാസര്‍കോട് ജില്ലാ സമ്മേളനം നുള്ളിപ്പാടി പി.എം ഹനീഫ നഗറില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദളിത് രോഷത്തില്‍ പിടിച്ചു നില്‍ക്കാന്‍ പറ്റാത്തത് കൊണ്ടാണ് ഗുജറാത്തില്‍ പ്രധാന മന്ത്രിയുടെ വിശ്വസ്തനായ മുഖ്യമന്ത്രി ആനന്ദി ബെന്‍ പട്ടേലിന് രാജി വെക്കേണ്ടി വന്നത്. വര്‍ഗ്ഗീയ കാര്‍ഡ് ഇളക്കി അധികാരത്തില്‍ വന്ന ബി.ജെ.പി സര്‍ക്കാര്‍ രാജ്യം ഭരിക്കുമ്പോഴാണ് ഗോ സംരക്ഷണത്തിന്റെ പേരില്‍ ദളിതര്‍ക്ക് നേരെ അക്രമം പെരുകി വരുന്നത്. ഈ അവസ്ഥ തുടര്‍ന്നാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും കടപുഴകി വീഴും.
നരേന്ദ്ര മോദിയെ അധികാരത്തില്‍ കൊണ്ടു വരാന്‍ കൂടുതല്‍ എം.പി മാരെ സംഭാവന ചെയ്ത ഗുജറാത്തിലും ഉത്തര പ്രദേശിലും ദളിത് രാഷ്ട്രീയം കത്തിപ്പടരുകയാണ്. ഇത് ബി.ജെ.പി സര്‍ക്കാരിന്റെ പതനമാണ് സൂചിപ്പിക്കുന്നത്.
ഫാസിസത്തിനും ഭീകരതക്കെതിരെയുമുള്ള യൂത്ത് ലീഗിന്റെ പോരാട്ടം എന്നും തുടരുക തന്നെ ചെയ്യും. മുസ്‌ലിം ലീഗ് മുന്നോട്ട് വെച്ച മതേതര പോരാട്ടത്തിന് ശക്തി പകരാന്‍ യൂത്ത് ലീഗ് എന്നും ഒപ്പമുണ്ടാവും.
നാദാപുരത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അസ്‌ലമിനെ കൊലപ്പെടുത്തിയത് സി.പി.എമ്മിന്റെ പുതിയ നയത്തിന്റെ ഭാഗമാണെന്ന് സംശയിക്കുന്നു. ഇത്രയും ക്രൂരമായ കൊല നടന്നിട്ടും മുസ്‌ലിം ലീഗ് ആത്മസംയമനം പാലിക്കുന്നത് ദൗര്‍ബല്യമായി കാണരുത്. കൊലക്ക് പകരം കൊല എന്നത് മുസ്‌ലിം ലീഗിന്റെ നയമല്ല. കൊലയാളികള്‍ക്ക് തക്കതായ ശിക്ഷ വാങ്ങിക്കൊടുക്കാനുള്ള പോരാട്ടം യൂത്ത് ലീഗ് നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.കെ.എം അഷ്‌റഫ് സ്വാഗതം പറഞ്ഞു. സമ്മേളനത്തിന് തുടക്കം കുറിച്ച് മുസ്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ എ. അബ്ദുല്‍ റഹ്മാന്‍ പതാക ഉയര്‍ത്തി. ചന്ദ്രിക എഡിറ്റര്‍ സി.പി സൈതലവി, മുജീബ് കാടേരി മലപ്പുറം പ്രഭാഷണം നടത്തി. യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ പി.എം ഹനീഫയുടെ പേരില്‍ യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്‌കാരം ഉള്ളാള്‍ എന്ന പുസ്തക രചയിതാവ് പി.വി ഷാജികുമാറിന് സി.പി സൈതലവി സമ്മാനിച്ചു. മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന് പി.ബി അബ്ദുല്‍ റസാഖ്, എസ്.ടി.യു ജില്ലാ പ്രസിഡണ്ട് കെ.പി മുഹമ്മദ് അഷ്‌റഫ്, ദുബൈ കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് ഹംസ തൊട്ടി, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളായ സയ്യിദ് ഹാദി തങ്ങള്‍, അസ്‌ലം പടന്ന, സി.എല്‍ റഷീദ് ഹാജി, ജില്ലാ ഭാരവാഹികളായ കാപ്പില്‍ കെ.ബി.എം ശരീഫ്, അഷ്‌റഫ് എടനീര്‍, നാസര്‍ ചായിന്റടി, മുഹമ്മദ് കുഞ്ഞി ഹിദായത്ത നഗര്‍, യൂസുഫ് ഉളുവാര്‍, മമ്മു ചാല, ടി.എസ് നജീബ്, എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഹാഷിം ബംബ്രാണി, ജില്ലാ ജനറല്‍ സെക്രട്ടറി ഉസാമ പള്ളങ്കോട്, യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് സെക്രട്ടറിമാരായ സൈഫുള്ള തങ്ങള്‍, ഗോള്‍ഡന്‍ റഹ്മാന്‍, സഹീര്‍ ആസിഫ്, സിദ്ദീഖ് സന്തോഷ് നഗര്‍, ഹാരിസ് തൊട്ടി, റൗഫ് ബായിക്കര, ശംസുദ്ദീന്‍ കൊളവയല്‍, കെ.കെ ബദറുദ്ദീന്‍, എം.സി ശിഹാബ്, സഹീദ് വലിയ പറമ്പ്, ചെങ്കള പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് ബി.കെ അബ്ദുസ്സമദ്, ടി.ഡി കബീര്‍ തെക്കില്‍, എം.എച്ച് മുഹമ്മദ് കുഞ്ഞി, എ.കെ ആരിഫ്, സെഡ്.എ. കയ്യാര്‍, ഹമീദ് ബെദിര, ഹാരിസ് പട്‌ള, ബി.എ കുഞ്ഞഹമ്മദ് ബെദിര പ്രസംഗിച്ചു.
keywords : kasaragod-youth-league-conference-inauguration-ck-subair
Post a Comment
0 Comments