കാസര്‍കോട്:(www.evisionnews.in) സംയുക്ത ട്രേഡ് യൂണിയന്റെ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ യൂണിയനുകളുടെ ഐക്യം അനിവാര്യമാണെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി പ്രതിനിധികളായി ജില്ലയിലെത്തിയ ജെ. ഉദയഭാനുവും അഹമ്മദ് കുട്ടി ഉണ്ണിക്കുളവും പ്രസ്താവിച്ചു.
തൊഴിലാളി സംഘടനകള്‍ ഒറ്റക്കെട്ടായി മുന്നോട്ടു വെച്ച പന്ത്രണ്ട് ആവശ്യങ്ങള്‍ നേടിയെടുക്കുവാന്‍ വേണ്ടി സെപ്തംബര്‍ രണ്ടിന് ദേശീയ പണിമുടക്ക് നടത്തുകയാണ്. പണിമുടക്ക് വിജയിപ്പിക്കാന്‍ യൂണിയനുകള്‍ തമ്മിലുള്ള ഐക്യം ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് നേതാക്കള്‍ പറഞ്ഞു.
ജില്ലയില്‍ ഉണ്ടായിട്ടുള്ള ചില പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സംയുക്ത ട്രേഡ് യൂണിയന്‍ സംസ്ഥാന സമിതി അടിയന്തിര തീരുമാനം കൈക്കൊള്ളുമെന്നും നേതാക്കള്‍ അറിയിച്ചു.
എസ്.ടി.യു ജില്ലാ ഭാരവാഹികളുമായി നേതാക്കള്‍ ചര്‍ച്ച നടത്തി. ദേശീയ സെക്രട്ടറി എ. അബ്ദുല്‍ റഹ്്മാന്‍, ജില്ലാ പ്രസിഡണ്ട് കെ.പി മുഹമ്മദ് അഷ്‌റഫ്, ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹ്്മാന്‍ ബന്തിയോട്, ഭാരവാഹികളായ എ. അഹമ്മദ് ഹാജി, ബി.കെ അബ്ദുസ്സമദ്, എം.എ മക്കാര്‍, ഷരീഫ് കൊടവഞ്ചി, മുത്തലിബ് പാറക്കെട്ട്, ഉമ്മര്‍ അപ്പോളോ, ഹമീദ് ബെദിര, സുബൈര്‍ മാര സംബന്ധിച്ചു.

keywords : trade-union-strike-kasaragod-committee
Post a Comment
0 Comments