Type Here to Get Search Results !

Bottom Ad

തഫവ്വുഖ് : ഇസ്ലാമിക് ക്യാമ്പസ് ഫെസ്റ്റ് തിരുവനന്തപുരത്ത്

തിരുവനന്തപുരം(www.evisionnews.in):കേരളത്തിലെ ഇസ്ലാമിക മതകലാലയ വിദ്യാര്‍ഥികളുടെ മത്സരമായ തഫവ്വുഖ് , ഇസ്ലാമിക് ക്യാമ്പസ് ഫെസ്റ്റിന്റെ രണ്ടാംഘട്ട മത്സരങ്ങള്‍ 20ന് ശനിയാഴ്ച തിരുവനന്തപുരം പാളയം ജുമുഅഃ മസ്ജിദ് ഹാളില്‍ നടക്കും.  ഖുര്‍ആന്‍ പാരായണം, ഹിഫ്ള്, ബാങ്ക് വിളി എന്നീ മത്സരങ്ങളാണ് രണ്ടാം ഘട്ടത്തില്‍ നടക്കുന്നത്. മത്സരങ്ങള്‍ക്കുള്ള രജിസ്ട്രേഷനു വേണ്ടി www.thafawuq.com എന്ന സൈറ്റ് സന്ദര്‍ശിക്കുകയോ 9947030283 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്. തഫവ്വുഖ് ജില്ലാ കേന്ദ്രങ്ങള്‍ മുഖാന്തരവും രജിസ്ട്രേഷന്‍ ചെയ്യാവുന്നതാണ്.

ഹിഫ്ള്, ഖുര്‍ആന്‍ പാരായണം എന്നീ മത്സരങ്ങള്‍ക്ക് പതിനായിരം രൂപ വീതവും, ബാങ്ക് വിളി മത്സരത്തിന് അയ്യായിരം രൂപയുമാണ് ഒന്നാം സമ്മാനമായി നിശ്ചയിച്ചിട്ടുള്ളത്.

കേരളത്തിലെ വിവിധ ഇസ്ലാമിക കലാലയങ്ങളില്‍ പഠിക്കുന്ന 15 മുതല്‍ 23 വയസ്സ് വരെ പ്രായമുള്ള വിദ്യാര്‍ഥികളാണ് തഫവ്വുഖ് ഇസ്ലാമിക് ക്യാമ്പസ് ഫെസ്റ്റില്‍ പങ്കെടുക്കുന്നത്. സെപ്തംബര്‍ 3,4 തീയ്യതികളില്‍ ശാന്തപുരം അല്‍ ജാമിഅഃ അല്‍ ഇസ്ലാമിയ്യയില്‍ വെച്ച് തഫവ്വുഖിന്റെ സമാപന പരിപാടി നടക്കും.


Keywords:TVM-Thafavvuk-Students-Islamic

Tags

Post a Comment

0 Comments

Top Post Ad

Below Post Ad