കാസര്‍കോട് .(www.evisionnews.in)തളങ്കര അഴിമുഖത്ത് മത്സ്യബന്ധന തോണികള്‍ അപകടത്തില്‍ പെടുന്നത് പുലിമുട്ട് നിര്‍മ്മാണത്തിലെ അശാസ്ത്രീയത മൂലമാണെന്നാണ് മത്സ്യബന്ധന മേഖലയിലുള്ളവര്‍ പറയുന്നത്. കഴിഞ്ഞ ഒരു മാസത്തിലുണ്ടായ അപകടങ്ങള്‍ തീരദേശവാസികളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഏറ്റവുമൊടുവില്‍ വെള്ളിയാഴ്ച വൈകിട്ട് ആരിഫ് ബാവയുടെ യന്ത്രവത്കൃത മത്സ്യബന്ധന തോണിയാണ് മറിഞ്ഞത്.
കാസര്‍കോട് കസബ കടപ്പുറത്ത് കോടികള്‍ ചിലവിട്ട് നിര്‍മ്മിച്ച പുതിയ മത്സ്യബന്ധന തുറമുഖ പദ്ധതിയുടെ ഭാഗമായാണ് അഴിമുഖത്ത് രണ്ട് പുലിമുട്ടുകള്‍ നിര്‍മ്മിച്ചത്. ഈ പദ്ധതിയത്രയും കരാര്‍ കമ്പനി നടത്തിയ വന്‍ വെട്ടിപ്പുമൂലം മൂക്കുകുത്തി കടലില്‍ അമരുകയായിരുന്നു. അഴിമുഖത്ത് വടക്ക് 570 മീറ്ററും തെക്കു ഭാഗത്ത് 520 മീറ്ററുമാണ് പുലിമുട്ടിന്റെ നീളം. ഇരു പുലിമുട്ടുകള്‍ക്കുമിടയില്‍ 70 മുതല്‍ 100 മീറ്ററോളം വീതി മാത്രമാണുള്ളത്. ഇത് ഇടുങ്ങിയതും തീരെ അപര്യാപ്തവുമാണ്. ഭാവിയില്‍ അഴിമുഖം കടന്ന് വലിയ മത്സ്യ ബന്ധനയാനങ്ങള്‍ ഇതിലേക്ക് ഒരിക്കലും കടന്ന് വരില്ല.
പുലിമുട്ട് ഇടുങ്ങിയത് മൂലം അഴിമുഖ പ്രവേശകവാടത്തില്‍ വലിയ മണല്‍ തിട്ട രൂപപ്പെട്ടിട്ടുണ്ട്. ശക്തമായ തിരയില്‍ ഈ മണല്‍ തിട്ടയില്‍ തട്ടിയാണ് ഇപ്പോള്‍ തോണി തകരുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്.അശാസ്ത്രീയമായി നിര്‍മ്മിച്ച പുലിമുട്ടിനെ സംബന്ധിച്ച് പരാതി നല്‍കിയെങ്കിലും തുറമുഖ വകുപ്പിലെ ഉന്നതര്‍ കാരാറുകാരാന്റെ തട്ടിപ്പിന് പച്ചക്കൊടികാട്ടുകായിരുന്നുവെന്നും ആരോപണമുണ്ട്.പുലിമുട്ട് നിര്‍മ്മാണത്തിലെ അശാസ്ത്രീയത സംബന്ധിച്ച് പുതിയ സംസ്ഥാന സര്‍ക്കാരില്‍ പരാതി നല്‍കിയാതായി ധീവരസഭ സംസ്ഥാന വൈസ്.പ്രിസിഡണ്ട് അഡ്വ.യു.എസ് ബാലന്‍ ഇ-വിഷന്‍ ന്യൂസിനോട് പറഞ്ഞു.പരാതി സ്വീകരിച്ച തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉടന്‍ സ്ഥലം സന്ദര്‍ശിക്കുമെന്ന് അറിയിച്ചതായും യു.എസ് ബാലന്‍ പറഞ്ഞു.
keywords : kasaragod-thalangara-harbor-accident
Post a Comment
0 Comments