കാസര്‍കോട്(www.evisionnews.in): പരിശുദ്ധ ഹജ്ജ് കര്‍മത്തിന് പോകുന്ന വിശ്വാസികള്‍ക്കുള്ള യാത്രയപ്പും ഹജ്ജ് പഠന ക്ലാസും 14ന് അണങ്കൂരില്‍ നടത്താന്‍ എസ്.വൈ.എസ് കാസര്‍കോട് മുനിസിപ്പല്‍ വര്‍ക്കിംംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു. തളങ്കര മാലിക് ദീനാര്‍ ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി ക്ലാസെടുക്കും.
എസ്.വൈ.എസ് കാസര്‍കോട് മണ്ഡലം വൈസ് പ്രസിഡണ്ട് സി.എ അബ്ദുല്ല കുഞ്ഞി ചാല ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ പ്രസിഡണ്ട് കെ.എം സൈനുദ്ധീന്‍ ഹാജി കൊല്ലമ്പാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു. മണ്ഡലം സെക്രട്ടറി സി.ഐ.എ അബ്ദുസലാം, മുഹമ്മദ്, ബി.എ സൈനുദ്ദീന്‍, എന്‍.എം സിദ്ധീഖ്, എ കെ മുഹമ്മദ് കുഞ്ഞി, എ. കുഞ്ഞാലി, സി.എ ഖാസിം, അബ്ദുല്ല ചാല, ഇര്‍ഷാദ് ഹുദവി ബെദിര സംബന്ധിച്ചു.
Keywords:Kasaragod-SYS-Hajj-Study-Class
Post a Comment
0 Comments