കാസര്‍കോട്:(www.evisionnews.in)കാസര്‍കോട് ജില്ലയോടുള്ള അവഗണകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രതിഷേധങ്ങളെ അധികാരികള്‍ കണ്ടില്ലെന്നു നടിക്കരുതെന്ന് സോഷ്യല്‍ മീഡിയ ആക്റ്റിവിസ്റ്റും പ്രശസ്ത സാമൂഹ്യ പരിസ്ഥിതി പ്രവര്‍ത്തകനും ഏഷ്യാനെറ്റ് കീര്‍ത്തി മുദ്ര ജേതാവുമായ അഡ്വ:ഹരീഷ് വാസുദേവന്‍ പറഞ്ഞു.
കാസര്‍കോട് ജില്ലയുടെ അവഗണക്കെതിരെ പ്രതിഷേധിക്കാനും വികസനത്തിനായി പ്രവര്‍ത്തിക്കാനും രൂപം കൊണ്ട 'കാസര്‍കോടിനൊരിടം' ഫേസ്ബുക്ക് കൂട്ടായ്മയുടെ പ്രൊഫൈല്‍ പിക്ച്ചര്‍ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്ത്‌കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലയുടെ ആവിശ്യങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ ഒരു കൂട്ടായ്മ ആവിശ്യമായ സാഹചര്യത്തില്‍ തന്നെയാണ് ഇങ്ങനെയൊരു ഇടം രൂപപ്പെട്ടതെന്നും പ്രതിഷേധിക്കാനും പ്രതികരിക്കാനും അനുയോജ്യവും ഫലപ്രദവുമായ ഇടമാണ് സോഷ്യല്‍ മീഡിയയെന്നും ആദ്ദേഹം കൂട്ടിച്ചേര്‍ത്തു.ലോകത്ത് വിപ്ലവകരമായ മുന്നേറ്റങ്ങള്‍ക്ക് സാക്ഷിയാകാന്‍ ഫേസ്ബുക്ക് കൂട്ടായ്മകള്‍ക്ക് കഴിഞ്ഞിട്ടുണ്ടന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.കാസര്‍കോട് ജില്ലയുടെ അവഗണനയെ കുറിച്ച് പ്രതിഷേധങ്ങള്‍ രൂക്ഷമായിട്ടും അധികാരികള്‍ മൗനം പാലിക്കുന്നത് അപകടകരമാണെന്നും അദ്ദേഹം .സൂചിപ്പിച്ചു.
കാസര്‍കോടിനൊരിടം ആരംഭിച്ച പ്രൊഫൈല്‍ ക്യാമ്പയിന്‍ സ്വന്തം പ്രൊഫൈല്‍ മാറ്റികൊണ്ടാണ് ഹരീഷ് വാസുദേവന്‍ ഉദ്ഘാടണം ചെയ്തത്.അരലക്ഷത്തിലധികം ഫോള്ളോവെര്‍സ് ഉളള ഹരീഷ് വാസുദേവ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത പ്രൊഫൈല്‍ ക്യാമ്പയിന്‍ ലിങ്ക് ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.ലിങ്ക് ഓപ്പണ്‍ ചെയ്താല്‍ ആര്‍ക്കും സ്വന്തം പ്രൊഫൈല്‍ കാസര്‍കോടിനൊരിടത്തോടപ്പം ചേര്‍ക്കാന്‍ പറ്റുന്ന തരത്തിലാണ് രൂപം കൊടുത്തിരിക്കുന്നത്.കൂടാതെ എത്രപേര്‍ പ്രൊഫൈല്‍ മാറ്റി എന്നറിയാനും സൗകര്യമുണ്ട്.ഇരുപത്തിനായിരത്തില്‍ മേലെ അംഗങ്ങളുള്ള കാസര്‍കോടിനൊരിടം ഗ്രൂപ്പില്‍ ഇതിനോടകം തന്നെ നിരവധി പേര്‍ പ്രൊഫൈല്‍ ക്യാമ്പയിനുമായി സഹകരിച്ചു സ്വന്തം പ്രൊഫൈല്‍ ചിത്രം മാറ്റിയിട്ടുണ്ട്.ജില്ലയ്ക്കു വേണ്ടി ജനകീയ ഇടപെടലുകള്‍ നടത്തി വികസനത്തിനായി ഒരേ ശബ്ദമായി മുന്നോട്ടു പോവാനാണ് ഗ്രൂപ്പിന്റെ പദ്ധതിയെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു.
keywords : kasaragod-district-facebook-profile-cartton
Post a Comment
0 Comments