കാസര്‍കോട്.(www.evisionnews.in)കാസര്‍ക്കോടന്‍ കൂട്ടായ്മയുടെ പ്രതിമാസ പരിപാടിയായ 'കലയുടെ അടുക്കള'യില്‍ ഇക്കുറി പ്രശസ്ത ചലച്ചിത്രസംവിധായകന്‍ ലാല്‍ ജോസ് സംബന്ധിക്കും.'കേരള കഫെ'യില്‍ ലാല്‍ജോസ് സംവിധാനം ചെയ്ത 'പുറം കാഴ്ചകള്‍ 'എന്നഹ്രസ്വ ചിത്രം പ്രദര്‍ശിപ്പിക്കും.
ഫെഡറേഷന്‍ ഓഫ് റെസിഡന്റ്‌സ് അസോസിയേഷന്‍ ഇന്‍ കാസര്‍കോട് ഡിസ്ട്രിക്റ്റ് (ഫ്രാക് )സാംസ്‌കാരിക പരിപാടികളുടെ നടത്തിപ്പിനായി രൂപീകരിച്ച 'ഫ്രാക് കള്‍ച്ചറല്‍ ഫോറ'ത്തിന്റെയും ചലച്ചിത്ര പ്രദര്‍ശനത്തിനും ആസ്വാദനത്തിനും പഠനത്തിനും വേണ്ടിയുള്ള' ഫ്രാക് സിനിമ' യുടെയും ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും.
ഫ്രാക് സിനിമ ,കാസര്‍കോടന്‍ കൂട്ടായ്മയുടെയും പ്രസ് ക്ലബ്ബിന്റെയും സഹകരണത്തോടെ ആഴ്ച തോറും പ്രസ്‌ക്ലബ് ഹാളില്‍ ചലച്ചിത്ര പ്രദര്‍ശനങ്ങള്‍ നടത്തും.ലാല്‍ജോസുമായി മുഖാമുഖം പരിപാടിയും തുടര്‍ന്ന് ഏതാനും ഹ്രസ്വ ചിത്രങ്ങളുടെ പ്രദര്‍ശനവും ഉണ്ടായിരിക്കും.
ഓഗസ്റ്റ് 16ന്ഉച്ചക്ക് 2 മണിക്ക് കാസര്‍കോട് നഗരസഭാ വനിതാഹാളിലാണ് പരിപാടി.മുന്‍കൂട്ടി രജിസ്ടര്‍ ചെയ്യാന്‍ :ഫോണ്‍-9446366449.
keywords : kasragod-kalayude-adukkala-laljose-short-film
Post a Comment
0 Comments