ചെമനാട്(www.evisionnews.in): ഇന്നലെ വിടചൊല്ലിയ സീതി ഹാജി ചെമനാട് സുന്നി പ്രസ്ഥാനത്തിനും സ്ഥാപനങ്ങള്‍ക്കും എന്നും തണലായി നിന്ന ധീരതയുടെ പര്യായമായിരുന്നു. രാഷ്ട്രീയ-സാംസ്‌കാരിക രംഗങ്ങളിലെല്ലാം നിറസാന്നിധ്യമായിരുന്നപ്പോഴും സുന്നി ആദര്‍ശവഴിയില്‍ അടിയുറച്ചുനിന്ന് പണ്ഡിത മഹത്തുക്കള്‍ക്ക് പിന്തുണ നല്‍കി.
ഗള്‍ഫിലെ ദീര്‍ഘകാലത്തെ ജോലിക്കിടയില്‍ ജാമിഅ സഅദിയ്യ അടക്കമുള്ള സുന്നീ സ്ഥാപനങ്ങള്‍ക്കുവേണ്ടി മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു. സ്ഥാപന പ്രചരണാര്‍ഥം ഗള്‍ഫിലെത്തുന്ന നേതാക്കളുമായി അടുത്ത ബന്ധം സ്ഥാപിക്കാനും സ്ഥാപന പ്രചാരണത്തിനു ആവശ്യമായ ഒത്താശകള്‍ ചെയ്തുകൊടുക്കാനും സീതിഹാജി സമയം കണ്ടെത്തി.
പ്രവാസ ജീവിതത്തിനിടയില്‍ സീതി ഹാജിയുടെ വലിയ സ്വപ്‌നമായിരുന്നു ചെമനാട്ട് പ്രസ്ഥാനത്തിന്റെ ഒരു കേന്ദ്രം വേണമെന്നത്. കാന്തപുരം ഉസ്താദുമായും എം എ ഉസ്താദുമായും പലവട്ടം ഈ കാര്യം ചര്‍ച്ച ചെയ്യുകയും തന്റെ സ്ഥലം പള്ളിക്കായി വഖ്ഫ് ചെയ്യുകയും ചെയ്തു.
ഈ സ്ഥലത്താണ് ജില്ലാ എസ് വൈ എസിന്റെ കീഴില്‍ കളനാട്ടെ ദീനിസ്‌നേഹിയുടെ സംഭാവനയില്‍ സുന്നി സെന്റര്‍ ബദര്‍ മസ്ജിദ് സ്ഥാപിതമായത്.
തിങ്കളാഴ്ച രാവിലെ 7.45ന് ചെമനാട് ബദര്‍ മസ്ജിദില്‍ നടക്കുന്ന മയ്യത്ത് നിസ്‌കാരത്തിന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. പ്രമുഖ സയ്യിദുമാരും പണ്ഡിതരും സംബന്ധിക്കും.
നിര്യാണത്തില്‍ സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ എസ്ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍, വൈസ് പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ഖാദിര്‍ മദനി, മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി തുടങ്ങിയവര്‍ അനുശോചിച്ചു.
Keywords:Chemmanad-Seethi-Sahib-Death
Keywords:Chemmanad-Seethi-Sahib-Death
Post a Comment
0 Comments