Type Here to Get Search Results !

Bottom Ad

പെരുമാള്‍ മുരുകന്റെ അര്‍ദ്ധനാരീശ്വരന്‍ സാഹിത്യവേദി 18 ന് ചര്‍ച്ച ചെയ്യും

കാസര്‍കോട്:  തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുകന്റെ വിവാദമായ നോവല്‍ ' അര്‍ദ്ധനാരീശ്വരന്‍ ' സാഹിത്യവേദി ചര്‍ച്ച ചെയ്യുന്നു.വിവാദത്തെ തുടര്‍ന്ന് എഴുത്ത് നിര്‍ത്തിയ അദ്ദേഹം ഇപ്പോള്‍ വീണ്ടും എഴുത്തിലേക്ക് പ്രവേശിച്ചതിന്റെ ആഹ്ലാദത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രതിമാസ സാഹിത്യ ചര്‍ച്ചയില്‍ നാലാമത്തെതാണ് ഇത്. ആഗസ്റ്റ് 18 ന് വൈകിട്ട് 4.30 ന് കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഉത്തരദേശം ഓഫീസില്‍ വെച്ച് നടക്കും. പ്രശസ്ത കവി സി എം വിനയചന്ദ്രന്‍ വിഷയം അവതരിപ്പിക്കും.

സെപ്തംബറില്‍  പ്ലസ് ടു, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ഒരു സാഹിത്യ ശില്പശാല നടത്തും. നിര്‍വ്വാഹക സമിതി യോഗത്തില്‍ 
നാരായണന്‍ പേരിയ അദ്ധ്യക്ഷത വഹിച്ചു. പത്മനാഭന്‍ ബ്ലാത്തൂര്‍, എ.എസ് മുഹമ്മദ് കുഞ്ഞി, അഷറഫലി ചേരങ്കൈ, വി.വി പ്രഭാകരന്‍, എം.വി സന്തോഷ് പി.എസ് ഹമീദ്, മുജീബ് അഹ്മദ്, ടി.എ ഷാഫി,  മധൂര്‍ ഷരീഫ്, ബി.എഫ്. അബ്ദുല്‍റഹ്മാന്‍, വേണു കണ്ണന്‍, അഹമ്മദലി കുമ്പള, ഷഫീഖ് നസറുള്ള, റഹീം ചൂരി, ഇബ്രാഹിം അങ്കോല, കെ.എച്ച് മുഹമ്മദ്, കെ.ജി റസാഖ് തുടങ്ങിയവര്‍ സംസാരിച്ചു. സാഹിത്യവേദി സെക്രട്ടറി പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ സ്വാഗതവും വിനോദ് കുമാര്‍ പെരുമ്പള നന്ദിയും പറഞ്ഞു

Keywords:Kasaragod-Sahithya-Vedi-Monthly-Discussion

Post a Comment

0 Comments

Top Post Ad

Below Post Ad