Type Here to Get Search Results !

Bottom Ad

റെയില്‍ ക്ലിപ്പ് മോഷണ കേസില്‍ പ്രതി അറസ്റ്റില്‍

കാസര്‍കോട്(www.evisionnews.in):റെയില്‍വെ മുതലുകള്‍ കളവുചെയ്ത കേസില്‍ പാലക്കാട് സ്വദേശിയെ കാസര്‍കോട് ആര്‍.പി. എഫ്. അറസ്റ്റ് ചെയ്തു. പാലക്കാട്ട് ചുനങ്ങാട്ടെ സി.ജയകൃഷ്ണനെ (36)യാണ് ആര്‍.പി.എഫ്. എ.എസ്.ഐ. രാജനും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. പ്രതിയില്‍ നിന്ന് പന്ത്രണ്ട് ഇലാസ്റ്റിക് റെയില്‍ ക്ലിപ്പുകള്‍ കണ്ടെടുത്തു. ഈ മാസം 10ന് പുലര്‍ച്ചെ മൂന്നിനാണ് മോഷണം നടന്നത്. റെയില്‍വെ മുതലുകള്‍ കളവുപോകുന്നതിനെ തുടര്‍ന്ന് ആര്‍.പി.എഫ്. കാസര്‍കോട് മുതല്‍ കളനാട് വരെ രഹസ്യ നിരീക്ഷണം നടത്തുന്നതിനിടയിലാണ് പ്രതി വലയിലായത്. പ്രതിയുടെ കൈയിലുണ്ടായിരുന്ന പ്ലാസ്റ്റിക് സഞ്ചിയില്‍ നിന്നുമാണ് റെയില്‍ ക്ലിപ്പുകള്‍ കണ്ടെടുത്തത്.

Keywords:Kasaragod-Railway-Clip-Theft-held

Post a Comment

0 Comments

Top Post Ad

Below Post Ad