ബദിയഡുക്ക(www.evisionnews.in):അടുത്തിടെ ജില്ലയില്‍ നടന്ന അഞ്ച് മതം മാറ്റങ്ങള്‍ ഇന്റലിജന്‍സ് നിരീക്ഷിക്കുന്നു. ഇതില്‍ രണ്ടെണ്ണം ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നെല്ലിക്കട്ടയിലും 3 എണ്ണം ഉപ്പള പരിസരത്തുമായിരുന്നു. 6മാസത്തിനുള്ളിലാണ് ഇവരുടെ മതം മാറ്റം. ഉപ്പളയില്‍ മതംമാറിയ 3 പേര്‍ യുവാക്കളാണ്. മതം മാറുന്നതിന് മുമ്പും മതം മാറിയതിന് ശേഷവുമുള്ള സാമ്പത്തിക സ്ഥിതിയും ഇവര്‍ വിദേശത്തേക്ക് പോകാന്‍ സാധ്യതയുണ്ടോയെന്നും, ഇവരെ മുന്നില്‍ നിര്‍ത്തി ഇനിയും മതം മാറ്റം നടത്താനുള്ള സാധ്യതയുമാണ് പോലീസ് അന്വേഷിക്കുന്നത്. പെരുന്നാള്‍ പോലുള്ള ഉത്സവ വേളകളില്‍ ഞങ്ങള്‍ക്ക് പണവും വസ്ത്രങ്ങളും നല്‍കാറുണ്ട് എന്നു നെല്ലിക്കട്ടയില്‍ നിന്നും മതം മാറിയവര്‍ രഹസ്യ പൊലീസിനോട് പറഞ്ഞിരുന്നു. ഇത് ആരാണ് നല്‍കുന്നതെന്നതിനെക്കുറിച്ചും അന്വേഷിക്കുന്നു. നെല്ലിക്കട്ട ചൂരിപ്പള്ളയിലെ ഗുണയുടെ ഭാര്യ മലര്‍. മകന്‍ പവിത്രന്‍ എന്നിവരാണ് ബദിയഡുക്ക പരിധിയില്‍ മതം മാറിയത്.
keywords:Badiadukka-islam-Changed-Religion
Post a Comment
0 Comments