കാസര്‍കോട്.(www.evisionnews.in)വിമാനക്കമ്പനികള്‍ പ്രവാസി ഇന്ത്യക്കാരെ കൊള്ളയടിക്കുന്നതായി മുസ്ലിംലീഗ് ദേശീയ നിര്‍വ്വാഹകസമിതി അംഗം ചെര്‍ക്കളം അബ്ദുള്ള .ദുബൈയില്‍ നിന്നും ഇന്ത്യയിലേക്ക് വരാന്‍ ടിക്കറ്റ് നിരക്ക് യഥാര്‍ത്ഥ നിരക്കിന്റെ നാലിരട്ടിയാണെന്നും ചെര്‍ക്കളം പറഞ്ഞു.പ്രവാസികളോട് കാണിക്കുന്ന ഈ കടുത്ത അനീതി ഏത് വിമാനക്കമ്പനിയാണെങ്കിലും നിര്‍ത്തല്‍ ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്ര ഗവ: ഇടപെട്ട് ഒരു മൃദു സമീപനം സ്വീകരിക്കണമെന്നും വിമാന കമ്പനിക്കാരുടെ കൊള്ളക്ക് എന്നും വിധേയരാകുന്നത് ഇന്ത്യയില്‍ നിന്നുള്ള പ്രവാസികളാണെന്നും ചെര്‍ക്കളം കേന്ദ്ര വിദേശകാര്യ മന്ത്രിക്കയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.
keywords : kasaragod-cherkalam-abdullah-pravsi-indians-
Post a Comment
0 Comments