കാസര്‍കോട്.(www.evisionnews.in)കുടുംബ ഭാഗo വെപ്പിന് പോലും രജിസ്‌ട്രേഷന്‍ ഫീസ് കുത്തനെ ഉയര്‍ത്തി കുടുംബ കലക്കി സര്‍ക്കാരായി പിണറായി ടീം മാറിയെന്ന് യൂത്ത് ലീഗ് കാസര്‍കോട് മണ്ഡലം പ്രവര്‍ത്തക സമിതി യോഗം അഭിപ്രായപ്പെട്ടു.ജില്ലയില്‍ സര്‍ക്കാര്‍ ജീവനക്കാരെ രാഷ്ട്രിയ പക്ഷം പിടിച്ച് കൂട്ടത്തോടെ സ്ഥലം മാറ്റിയും സ്വന്തക്കാരെ നിയമിക്കന്നതിന് തസ്തികകള്‍ ഒഴിച്ച് നിര്‍ത്തിയും സര്‍ക്കാര്‍ ജനങ്ങളെ ശരിയാക്കി തുടങ്ങിയതായി യോഗo വിലയിരുത്തി.
വന്‍കിട പദ്ധതികളെ കുറിച്ച് വാച്ചലമായി സംസാരിക്കുന്ന സര്‍ക്കാര്‍ കഴിഞ്ഞ ഗവണ്ണമെന്റ് കാലങ്ങളില്‍ ജനങ്ങളുടെ മുന്നില്‍ കാണിച്ച ആശങ്കകളും പ്രതിഷേധ നാടകങ്ങളും നടത്തിയ ഇടതന്മാരുടെ മുഖം മൂടി അഴിഞ്ഞ് വീണിരിക്കുകയാണ്. വില കയറ്റവും നിരാശയും സമ്മാനിച്ച ബഡ്ജറ്റിലൂടെ കാസര്‍കോട് ജില്ലയെ അതിവേഗ ട്രയിന്‍ പദ്ധതിയില്‍ നിന്ന് ഒഴിവാക്കി അവഗണിച്ചതിലൂടെ ജില്ലയിലെ മന്ത്രിയെ അടക്കം പരിഹസിച്ചിരിക്കുകയാണ് പിണറായി സര്‍ക്കാര്‍ .കുത്തകകളെ സഹായിക്കുന്ന ജന വിരൂദ്ധ നിലപാട് മായി പിണറായി ടീം തുടര്‍ന്നാല്‍ ശക്തമായ ബഹുജന പ്രക്ഷോഭത്തിന് നേതൃത്യം നല്‍കുമെന്ന് യോഗം മുന്നറിയിപ്പുനല്‍കി.
സഹീര്‍ ആസിഫ് അദ്ധ്യക്ഷത വഹിച്ചു. സിദ്ധീഖ് സന്തോഷ് നഗര്‍ സ്വാഗതം പറഞ്ഞു. മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍ ,ഇഖ്ബാല്‍ ചൂരി, ബി.എം.സി ബഷീര്‍., ഫാറുഖ് കുബഡാജെ, ബി.കെ ബഷീര്‍,അബ്ദുല്‍ റഹിമാന്‍ തൊട്ടാന്‍, അജ്മല്‍ തളങ്കര ,മാലിക്ക് ചെങ്കള, സി.ടി. റിയാസ് ,റഷീദ് തുരുത്തി, ആസ്സീസ് ഹീദായത്ത് നഗര്‍, എം -അര്‍ഷാദ് .അസീസ് പെര്‍ഡാല, മജീദ് ചെക്കുടല്‍, ഹാരിസ് അന്നടുക്ക, മൊയതീന്‍ കുഞ്ഞി ആദൂര്‍ ,ഹമീദ് മഞ്ഞംപ്പാറ ചര്‍ച്ചയില്‍ സംബന്ധിച്ചു. ശംസുദ്ധീന്‍ കിന്നിംഗാര്‍ നന്ദി പറഞ്ഞു.
keywords :youth-league-kasaragod-mandalam-committee
Post a Comment
0 Comments