കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന പ്രതിഷേധ സംഗമവും സായാഹ്ന ധര്‍ണ്ണയും എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. അതിവേഗ റെയില്‍പാതയുടെ സാധ്യതാപഠനത്തില്‍ നിന്നും ജില്ലയെ ഒഴിവാക്കിയത് ലാഭ നഷ്ടത്തിന്റെ പേരിലല്ലെന്നും ജില്ലയോട് സര്‍ക്കാറുകള്‍ കാണിക്കുന്ന അവഗണന കൊണ്ടു മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
കാസര്‍കോട് മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് സഹീര്‍ ആസിഫ് അദ്ധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി എ.എ ജലീല്‍, ഇ. അബൂബക്കര്‍, അബ്ദുല്‍ റഹ്മാന്‍ പട്‌ള, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ജില്ലാ പ്രസിഡന്റ് മൊയ്തീന്‍ കൊല്ലമ്പാടി, നാസര്‍ ചായിന്റടി, മുഹമ്മദ് കുഞ്ഞി ഹിദായത്ത്‌നഗര്‍, അഷ്‌റഫ് എടനീര്‍, മമ്മു ചാല, ഹാഷിം ബംബ്രാണി, ഹമീദ് ബെദിര, റഹ്മാന്‍ തൊട്ട, കുഞ്ഞാമു ബെദിര, ഇഖ്ബാല്‍ ചൂരി, ബിഎംസി ബഷീര്‍, ബഷീര്‍ പൈക്ക, ഉമറുല്‍ ഫാറൂഖ് ആദൂര്‍, സിഐഎ ഹമീദ്, അനസ് എതിര്‍ത്തോട്, നവാസ് കുഞ്ചാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പരിപാടികളില്‍ മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും നേതാക്കളും ജനപ്രതിനിധികളും സംബന്ധിച്ചു. മണ്ഡലം സെക്രട്ടറി സിദ്ദീഖ് സന്തോഷ് നഗര്‍ സ്വാഗതവും ശംസുദ്ദീന്‍ കിന്നിംഗാര്‍ നന്ദിയും പറഞ്ഞു.
മേല്‍പറമ്പില്‍ യൂത്ത്‌ലീഗ് ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ടി ഡി കബീര്‍ അദ്ധ്യക്ഷത വഹിച്ചു. എം എച്ച് മുഹമ്മദ് കുഞ്ഞി മാങ്ങാട്, സി എല്‍ റഷീദ് ഹാജി, എം എസ് ശുക്കൂര്‍, അബ്ബാസ് കൊളച്ചെപ്പ്, ഹാരിസ് തൊട്ടി, റൗഫ് ബാവിക്കര, എം ബി ഷാനവാസ് , റൗഫ് ഉദുമ, സിദ്ദീഖ് ബോവിക്കാനം, അന്‍വര്‍ കോളിയടുക്കം, റഫീക്ക് പാഞ്ചു, ബാദുഷ പൊവ്വല്‍ നേതൃത്വം നല്‍കി.
Keywords:Kasaragod-High-Speed-Train-MYL-Prottest-Dharna
Post a Comment
0 Comments