തൃക്കരിപ്പൂര്‍: (www.evisionnews.in)തൃക്കരിപ്പൂര്‍ ഗവ പോളിടെക്‌നിക്ക് കോളേജില്‍ എം.എസ്.എഫ്. പ്രവര്‍ത്തകര്‍ക്ക് നേരെ നിരന്തരമായുണ്ടാവുന്ന എസ്.എഫ്.ഐ അക്രമങ്ങള്‍ക്ക് അറുതി വരുത്തണമെന്നാവശ്യപ്പെട്ട് നേതാക്കള്‍ ചന്തേര സബ് ഇന്‍സ്‌പെക്ടറെയും പോളിടെക്‌നിക്ക് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജിനെയും സമീപിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച്ച എം.എസ്.എഫ്. യൂണിറ്റ് വൈസ് പ്രസിഡന്റ് വി.കെ.മുസ്താഖിനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ക്ലാസില്‍ കയറി മര്‍ദ്ദിച്ച സംഭവത്തില്‍ ചന്തേര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ട് ഒരാഴ്ച്ച കഴിഞ്ഞിട്ടും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പ്രിന്‍സിപ്പാളിന് സാധിച്ചില്ലെന്ന് എം.എസ്.എഫ് നേതാക്കള്‍ കുറ്റപ്പെടുത്തി.
പോളിടെക്‌നിക്ക് പ്രവേശനത്തിനു അപേക്ഷ സമര്‍പ്പിക്കാന്‍ ചെന്ന വിദ്യാര്‍ത്ഥിയെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായും ,യൂണിയന്‍ ഇലക്ഷന്‍ സമയം നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ ചെന്ന എം.എസ്.എഫ്പ്രവര്‍ത്തകരുടെ കയ്യില്‍ നിന്നും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പത്രിക പിടിച്ചു വാങ്ങി കീറിക്കളഞ്ഞതായും എം.എസ്.എഫ് ആരോപിച്ചു.കോളേജില്‍ ബസ് അനുവദിച്ച ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനു അഭിവാദ്യമര്‍പ്പിച്ചുള്ള ഫ്‌ലക്‌സ് ബോര്‍ഡും നശിപ്പിക്കുകയുണ്ടായി.സമാന രീതിയിലുള്ള ഇത്തരം നിരവധി സംഭവങ്ങള്‍ ഉണ്ടാകുമ്പോഴും കോളേജ് പ്രിന്‍സിപ്പാള്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തില്‍ പ്രതിഷേധിച്ചാണ് പ്രക്ഷോഭം നടത്തുന്നതെന്ന് എം.എസ്.എഫ് നേതാക്കള്‍ സൂചിപിച്ചു.അക്രമകാരികളായ എസ്.എഫ്.ഐ ഗുണ്ടകളെ നിലയ്ക്ക് നിര്‍ത്തിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.
എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഹാഷിം ബംബ്രാണിയുടെ നേതൃത്വത്തില്‍ യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ടി.എസ്.നജീബ്, എം.എസ്.എഫ്. സംസ്ഥാന കലാ വേദി കണ്‍വീനര്‍ ഫായിസ് കവ്വായി, ജില്ലാ സെക്രട്ടറി ജാബിര്‍ തങ്കയം, കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് അനസ് എതിര്‍ത്തോട്, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് റമീസ് ആറങ്ങാടി, തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡണ്ട് നൗഷാദ് ചന്തേര, ജന.സെക്രട്ടറി ടി.വി.കുഞ്ഞബ്ദുള്ള, വൈസ് പ്രസിഡണ്ട് അസ് ഹറുദ്ദീന്‍ മണിയനോടി, യൂത്ത് ലീഗ് തൃക്കരിപ്പൂര്‍ പഞ്ചായത്ത് സെക്രട്ടറി വി.പി.പി.ശുഹൈബ്, എം.എസ്.എഫ്. ജില്ലാ കമ്മിറ്റിയംഗം അഷ്‌റഫ് ബോവിക്കാനം, തൃക്കരിപ്പൂര്‍ പഞ്ചായത്ത് ജന.സെക്രട്ടറി അക്ബര്‍ സാദത്ത് സംബന്ധിച്ചു.
keywords : kasaragod-msf-thrikkaripor-politech-sfi
Post a Comment
0 Comments