ഉദുമ: (www.evisionnews.in)മാങ്ങാട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാന്‍ ശ്രമം. മാങ്ങാട്ടെ സിപിഎം പ്രവര്‍ത്തകന്‍ ബാലകൃഷ്ണനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതിയായ മാങ്ങാട് ആര്യടുക്കത്തെ ശ്യാമിനെ (26)യാണ് ബൈക്കുകളിലെത്തിയ സംഘം വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്.ശ്യാമിനെ ആദ്യം കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ പന്നീട് മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.
വെള്ളിയാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം. ഉദുമ ടൗണില്‍ വെച്ച് കടയിലേക്ക് പോവുകയായിരുന്ന ശ്യാമിനെ ആറോളം ബൈക്കുകളിലായെത്തിയ സംഘമാണ് വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്. കാലിനും കൈക്കുമാണ് ഗുരുതരമായി വെട്ടേറ്റത്. വിവരമറിഞ്ഞെത്തിയ ആംബുലന്‍സിലെ ഡ്രൈവറാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്.ബാലകൃഷ്ണന്‍ വധക്കേസില്‍ റിമാന്‍ഡിലായിരുന്ന ശ്യാം ജാമ്യത്തിലിറങ്ങിയതായിരുന്നു. അക്രമത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
Post a Comment
0 Comments