മൊഗ്രാല്‍:(www.evisionnews.in) പ്രവാസ ജീവിതത്തിന്റെ ദുരിതങ്ങള്‍ പാടെ മറന്ന് ജീവകാരുണ്യമേഖലയിലും നാടിന്റെ വിദ്യാഭ്യാസ പുരോഗതിക്കുമായി കഴിഞ്ഞ 3 പതിറ്റാണ്ടുകളായി ദുബൈ-മൊഗ്രാല്‍ മുസ്ലിം ഫ്രണ്ട്സ് അസോസിയേഷന്‍ നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ (ഡി.എം.എം.എഫ്.എ) ഏറെ മഹത്തരവും മാതൃകാപരവുമാണെന്ന് പി.ബി.അബ്ദുല്‍ റസാഖ് എം.എല്‍.എ .
എസ്.എസ്.എല്‍.സി പരീക്ഷയില്‍ ജി.വി.എച്ച്.എസ്.എസ്. മൊഗ്രാലില്‍ നിന്ന് ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും, മൊഗ്രാലിലെ വിവിധ മദ്രസകളില്‍ നിന്ന് പൊതു പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടി വിജയിച്ച വിദ്യാര്‍ത്ഥികളെയും അനുമോദിക്കാനായി ഡി.എം.എം.എഫ്.എ മൊഗ്രാല്‍ സ്‌കൂളില്‍ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എല്‍.എ.
ഡി.എം.എം.എഫ്.എ പ്രസിഡന്റ് അബ്ദുല്ലകുഞ്ഞി സ്പിക് അധ്യക്ഷത വഹിച്ചു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളില്‍ എ-പ്ലസ് നേടിയ ഫൈറൂസ് ഹസീന, സമസ്ത ഏഴാം തരം പൊതു പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ നാലാം റാങ്ക് നേടിയ മറിയം ലാസിമ എന്നിവര്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്തു.
മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബി.എന്‍.മുഹമ്മദലി, ഖൈറുന്നിസ അബ്ദുല്‍ ഖാദര്‍ എന്നിവര്‍ ക്യാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഹെഡ് മാസ്റ്റര്‍ എസ്.അബ്ദുല്‍റഹിമാന്‍, പി.ടി.എ.പ്രസിഡന്റ്: സിദ്ദീഖ് റഹിമാന്‍, ടിഎം.ഷുഹൈബ്, അഷ്റഫ് പെര്‍വാഡ്,സ്റ്റാഫ് സെക്രട്ടറി ബാബുരാജ്, ഷൈന്‍ മാസ്റ്റര്‍, ബിജു മാസ്റ്റര്‍, അബ്ദുല്‍ ഖാദര്‍ എം.എച്ച് , ഖാദര്‍ മാസ്റ്റര്‍,ടി.കെ.ജാഫര്‍ , മുഹമ്മദ് അബ്കോ, എം.ജി.റസാഖ്, മാമു സിംല, മൊയ്തീന്‍ പെര്‍വാഡ്, സത്താര്‍.എം.ജി, ഇല്യാസ് എം.എ, സിയാദ് ലൂത്ത തുടങ്ങിയവര്‍ പ്രസംഗിച്ചു. ജന.സെക്രട്ടറി:ഡോ.ഇസ്മായില്‍ സ്വാഗതവും സൈഫുദ്ദീന്‍ കെ.എം നന്ദിയും പറഞ്ഞു.
keywords : kasaraod-mogral-dmmfi-mla
Post a Comment
0 Comments