1957 ല്‍ കമ്മ്യുണിസ്റ്റ് സര്‍ക്കാര്‍ കൊണ്ടുവന്ന നയങ്ങളുടെ തുടര്‍ച്ചയായിരുന്നു അച്യുതമേനോന്‍ സര്‍ക്കാറിന്‍േറത്. ഭൂപരിഷ്‌കരണ നിയമം നടപ്പാക്കിയപ്പോള്‍ 40ലക്ഷത്തോളം കുടിയാന്‍മാര്‍ ഭൂമിയുടെ ഉടമകളായി. സാങ്കേതി മേഖലയിലേക്ക് കടന്നുവന്നിട്ടില്ലാത്ത കേരളത്തില്‍ ഇലക്ട്രോണിക്‌സ് വ്യവസായത്തിന് തുടക്കമിട്ട കെല്‍ട്രോണും കേരള വികസനം രൂപപ്പെടുത്തുന്ന സി.ഡി.എസും കൊണ്ടുവന്നത് അച്യുതനോനായിരുന്നു. സെന്റര്‍ ഫോര്‍ ഡവലപ്പ്‌മെന്റ് സ്റ്റഡീസും ഈ സര്‍ക്കാറിന്റെ സംഭാവനയാണ്. ശ്രീചിത്ര, ആര്‍.സി.സി പോലുള്ള സ്ഥാപനങ്ങള്‍ ആധുനിക ചികിത്സാരംഗത്ത് തുടക്കമായി.
കേരളം ലോകത്തിന് മാതൃകയാക്കിയ എല്ലാ പദ്ധതികളും ഉണ്ടായത് അച്യുതമേനോന്‍ സര്‍ക്കാറിന്റെ കാലത്ത്. കെ.എന്‍.രാജ്,ഡോ. എം.എസ് വല്യത്താന്‍, കെ.പി.പി നമ്പ്യാര്‍ തുടങ്ങിയ പ്രതിഭാ ധനരായ വിദഗ്ദരെ കേരളത്തിന്റെ മണ്ണിലേക്ക് കൊാണ്ടുവന്നാണ് അച്യുതമോനോന്‍ കേരളത്തിന്റെ ആധുനിക വത്കരണത്തിന് തുടക്കമിട്ടത്. ഈ കാലയളവിലാണ് കേരളം ഏറ്റവും കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. ആരെതിര്‍ത്താലും ജനഹൃദയങ്ങളില്‍ അച്യുതമേനോനുള്ള സ്ഥാനം എടുത്തുകളയാനാവില്ലെന്നും മന്ത്രി പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കരുണാകരന്‍ കുന്നത്ത് അധ്യക്ഷത വഹിച്ചു. കാര്‍ഷിക രംഗത്ത് മാതൃക സൃഷ്ടിച്ച കെ. വി. രാഘവന്‍, കെ.വി. കാമരാജന്‍, ടി.എ മുരളീകൃഷ്ണന്‍ എന്നിവരെ മന്ത്രി ആദരിച്ചു. സി.പി.ഐ സംസ്ഥാന കൗണ്‍സിലംഗം കെ.വി കൃഷ്ണന്‍, ജില്ലാ സെക്രട്ടറി അഡ്വ.ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. ടി.എ അജയകുമാര്‍ സ്വാഗതവും പി.ബാബു നന്ദിയും പറഞ്ഞു.
Post a Comment
0 Comments