ബദിയടുക്ക(www.evisionnews.in): ടിമ്പര്‍ തൊഴിലാളിയായ യുവാവ് കുളത്തില്‍ വീണു മരിച്ചു.ഗാളി മുഖ മൗവ്വാര്‍ സരോലിയിലെ അബ്ദുല്ല-മറിയമ്മ ദമ്പതികളുടെ മകന്‍ റാഷിദാ (24) ണ് മരിച്ചത്.വ്യാഴാഴ്ച വൈകിട്ട് നാരമ്പാടി എ.ബി സര്‍ക്കിളിന് സമീപത്തെ കുളത്തിലാണ് അപകടം. ജോലി കഴിഞ്ഞ ശേഷം കുളത്തിലിറങ്ങിയ റാഷിദ് കുളി കഴിഞ്ഞ് പടികള്‍ കയറുന്നതിനിടയില്‍ വഴുതി കുളത്തിലേക്ക് വീഴുകയായിരുന്നു. ശബ്ദം കേട്ട് പരിസരത്തുള്ളവര്‍ മുങ്ങി താഴുകയായിരുന്ന റാഷിദിനെ കരക്കെടുത്ത് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമദ്ധ്യേ മരണപ്പെടുകയായിരുന്നു. അവിവാഹിതനാണ്. സഹോദരങ്ങള്‍: സിദ്ദീഖ്, ഷംസുദ്ദീന്‍, ആഷിഫ, ഷംസാബി, താഹിറ, മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Keywords:Kasaragod-Badiadukka-Timber-Labour-Died-Water-Tank
Post a Comment
0 Comments