കാസര്‍കോട്:(www.evisionnews.in)കോഴിക്കോട് നോര്‍ക്കാറൂട്ട്‌സ് സര്‍ട്ടിഫിക്കേറ്റ് ഓതന്റിക്കേഷന്‍ സെന്ററില്‍ നടത്തിക്കൊണ്ടിരിക്കുന്ന എച്ച് ആര്‍ ഡി അറ്റസ്റ്റേഷന്‍ കാസര്‍കോട് കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ആഗസ്റ്റ് 25 ന് രാവിലെ 9.00 മുതല്‍ 12.30 വരെ നടക്കും. അറ്റസ്റ്റേഷനായുളള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. അറ്റസ്റ്റേഷന് വരുന്നവര്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം പ്രിന്റ്ഔട്ട് എടുത്ത് ഹാജരാകേണ്ടതാണ്. അപേക്ഷയില്‍ ഓഫീസ് കാസര്‍കോട് എന്നും തീയ്യതി 25/08/16 എന്നും ആയിരിക്കണം രേഖപ്പെടുത്തേണ്ടത്. സൈറ്റ് അഡ്രസ്സ്:117.239.248.250/നോര്‍ക്ക/ കാസര്‍കോട് അറ്റസ്റ്റേഷന്റെ ഭാഗമായി 25 ന് കോഴിക്കോട് അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കുന്നതല്ല. ഫോണ്‍: 04994 257827, 04972765310, 04952304885.
keywords : kasaragod-norka-attestation-registration-started
Post a Comment
0 Comments