കാസര്‍കോട്(www.evisionnews.in): കോഴിക്കോട് നോര്‍ക്ക റൂട്ട്‌സ് സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ സെന്ററില്‍ നടത്തുന്ന എച്ച് ആര്‍ ഡി അറ്റസ്റ്റേഷന്‍ പൊതുജന സൗകര്യാര്‍ത്ഥം കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ആഗസ്റ്റ് 25 ന് രാവിലെ ഒമ്പത് മുതല്‍ 12.30 വരെ നടക്കും. അറ്റസ്റ്റേഷന് വരുന്നവര്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത് പ്രിന്റ് ഔട്ട് എടുത്ത് അപേക്ഷയുമായി എത്തിച്ചേരണം. അപേക്ഷയില്‍ ഓഫീസ് കാസര്‍കോട് എന്നും തീയതി 25/08/2016 എന്നും ആയിരിക്കണം.(സൈറ്റ് അഡ്രസ്സ് - 117.239.248.250/ിീൃസമ/)
കാസര്‍കോട് അറ്റസ്റ്റേഷന്‍ നടത്തുന്നതിനാല്‍ 25 ന് കോഴിക്കോട് നോര്‍ക്ക റൂട്ട്‌സിന്റെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ സെന്ററില്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 257827, 0497 2765310, 0495 2304885.
Keywords:Kasaragod-Kozhikkode-Norka-Roots-Cirtificate
Keywords:Kasaragod-Kozhikkode-Norka-Roots-Cirtificate
Post a Comment
0 Comments