കാസര്‍കോട്(www.evisionnews.in): സി-ഡിറ്റ് ജില്ലാ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന അംഗീകൃത പി ജി ഡി സി എ, ഡി സി എ, ഡാറ്റ എന്‍ട്രി, ഗ്രാഫിക് ഡിസൈനിംഗ്, ടാലി അക്കൗണ്ടിംഗ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് സി, എസ് ടി, ബി പി എല്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് ഫീസിളവ് ലഭിക്കും. അപേക്ഷ സി-ഡിറ്റ്, സി ഇ പി, ഇന്ത്യന്‍ കോഫീ ഹൗസിന് എതിര്‍വശം, പുതിയ ബസ് സ്റ്റാന്റ്, കാസര്‍കോട് എന്ന വിലാസത്തില്‍ അയയ്ക്കണം. ഫോണ്‍ 9747001588.
ബി ടെക് കോഴ്‌സുകളില്‍ സീറ്റൊഴിവ്
കാസര്‍കോട് എല്‍ ബി എസ് എഞ്ചിനീയറിംഗ് കോളേജില്‍ ഒന്നാം സെമസ്റ്റര്‍ ബി ടെക് കോഴ്‌സുകളില്‍ ഒഴിവുളള സീറ്റുകളിലേക്ക് പ്രവേശനം നടത്തും. കേരള എന്‍ട്രന്‍സ് 2016 പാസ്സായിട്ടുളള വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം 11 ന് രാവിലെ 11 മണിക്ക് കോളേജ് ഓഫീസില്‍ പ്രവേശനം നേടാം. താല്‍പ്പര്യമുളള വിദ്യാര്‍ത്ഥികള്‍ ബന്ധപ്പെട്ട എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും എന്‍ട്രന്‍സ് റാങ്ക് സര്‍ട്ടിഫിക്കറ്റും ആറ് മാസത്തിനുളളില്‍ എടുത്ത പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയുടെ നാല് കോപ്പികളും ഫീസുമായി ഹാജരാകണം. വിശദ വിവരങ്ങള്‍ക്ക് 9496329574, 9496463548, 04994 250555.
Keywords:Kasaragod-Cdit-Dist-Centre
Post a Comment
0 Comments