ചെര്‍ക്കള(www.evisionnews.in): സംസ്ഥാന സഹകരണ ബാങ്കിന്റെ ഡയറക്ടറായി തിരഞ്ഞെടുക്കപ്പെട്ട കാസര്‍കോട് ജില്ലാ സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ടും ചെങ്കള സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടുമായ ബാലകൃഷ്ണ വോര്‍കുഡ്‌ലുവിനെ ചെങ്കള സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഭരണസമിതിയും ജീവനക്കാരും ആദരിച്ചു. ബാങ്ക് വൈസ് പ്രസിഡണ്ട് മുഹമ്മദ്കുഞ്ഞി കടവത്ത് ഉപഹാരം നല്‍കി. യോഗത്തില്‍ ഡയറക്ടര്‍മാരായ ബി.കെ.കുട്ടി, അഹമ്മദ് കബീര്‍, കെ.ആമു, കെ.ചന്ദ്രശേഖരന്‍, സുഭാഷിണി, പി.മാധവി, ജീവനക്കാരായ എ.അനില്‍കുമാര്‍, എം.ഭവാനി എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി പി.ഗിരിധരന്‍ സ്വാഗതം പറഞ്ഞു.
Post a Comment
0 Comments