Type Here to Get Search Results !

Bottom Ad

കുടുംബശ്രീ കാര്‍ഷിക വികസനം : രണ്ടാം ഘട്ടം പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

കാസര്‍കോട്(www.evisionnews.in): കുടുംബശ്രീ ജില്ലാമിഷന്‍ നടപ്പാക്കുന്ന കാര്‍ഷിക വികസന പദ്ധതിയായ മഹിളാ കിസാന്‍ സശാക്തീകരണ പരിയോജനയുടെ രണ്ടാംഘട്ട ഉദ്ഘാടനവും  വകുപ്പ്തല യോഗവും  കളക്ടറേറ്റ്  കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു.  ജില്ലാകളക്ടര്‍ ഇ ദേവദാസന്‍ ഉദ്ഘാടനം ചെയ്തു.  വിവിധ മേഖലകളില്‍  പരിപാടികള്‍ ഏറ്റെടുത്ത്  വിജയിപ്പിച്ച  കുടുംബശ്രീ  രാജ്യത്തിന്  തന്നെ മാതൃകയാണെന്ന്  ജില്ലാ കളക്ടര്‍ പറഞ്ഞു.  യഥാര്‍ത്ഥ ഉത്പാദനം നടക്കുന്നത്  കാര്‍ഷിക മേഖലയിലാണെന്നും  ഈ മേഖലയില്‍ കൂടി കുടുംബശ്രീ  പ്രവര്‍ത്തകര്‍  രംഗത്തിറങ്ങി  മികച്ച പ്രവര്‍ത്തനം  കാഴ്ച വെക്കുകയാണെന്നും കളക്ടര്‍ പറഞ്ഞു. കുടുംബശ്രീ  ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അബ്ദുള്‍ മജീദ്  ചെമ്പിരിക്ക അധ്യക്ഷത വഹിച്ചു.  നബാര്‍ഡ് എ ജി എം  ജ്യോതിസ് ജഗന്നാഥ്, സി പി സി ആര്‍ ഐ യിലെ കെ മണികണ്ഠന്‍, ക്ഷീരവികസന വകുപ്പിലെ  വി മനോഹരന്‍, എം കെ എസ് പി  കണ്‍സള്‍ട്ടന്റ് ഇ ബൈജു, കുടുംബശ്രീ എം ഇ സി  ഇ രാജേഷ് എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ എ ഡി എം സി വിജയന്‍ സ്വാഗതം  പറഞ്ഞു.

Keywords:Kasaragod-Agriculture-Kisan-mela

Post a Comment

0 Comments

Top Post Ad

Below Post Ad