തളങ്കര(www.evisionnews.in): തളങ്കര ഗവ. മുസ്ലിം വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്ന് 2015-16 അധ്യയന വര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ്ടു, വി.എച്ച്.എസ്.ഇ പരീക്ഷകളില്‍ വിജയിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികളെയും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ വെള്ളിയാഴ്ച നാല് മണിക്ക് സ്‌കൂളില്‍ ചേരുന്ന യോഗത്തില്‍ അനുമോദിക്കും. വിജയികളായ ഇരുന്നൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റും ഉപഹാരവും നല്‍കും. മുഴുവന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളും അനുമോദന ചടങ്ങില്‍ സംബന്ധിക്കണമെന്ന് പ്രസിഡണ്ട് യഹ്‌യ തളങ്കര, ജനറല്‍ സെക്രട്ടറി ടി.എ ഷാഫി എന്നിവര്‍ അറിയിച്ചു.
Keywords:Kasaragod-Thalangara-Muslim-School
Post a Comment
0 Comments