മംഗളൂരു:(www.evisionnews.in) നഗരത്തിലെത്തിയ ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ തീവ്രവാദിയാണെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ഞായറാഴ്ച്ച പുലര്‍ച്ചെ മംഗളൂരൂവിലെത്തിയ അമിത് ഷാ തങ്ങിയ സര്‍ക്യൂട്ട് ഹൗസിനു മുമ്പിലായിരുന്നു യൂത്ത് പ്രതിഷേധം ഇരമ്പിയത്. പോലീസ് നന്നേ പണിപ്പെട്ടാണ് ഇവരെ നീക്കിയത്. രാജ്യമൊട്ടുക്കും വര്‍ഗീയ കലാപം ഇളക്കിവിടുന്ന അമിത് ഷാ ദക്ഷിണ കര്‍ണ്ണാടകയുടെ സമാധാനം തകര്‍ക്കാനാണ് മംഗളൂരുവിലെത്തിയത്. ഉഡുപ്പിയില്‍ പശുകടത്തിന്റെ പേരില്‍ ബി ജെ പി സ്വന്തം പാര്‍ട്ടിക്കാരെ കൊല്ലുകയാണ്. പ്രതിഷേധം ഉത്ഘാടനം ചെയ്ത യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് മിഥുന്‍ റൈ പറഞ്ഞു. രാഷ്ട്രപിതാവിനെ വധിച്ചവരാണ് രാജ്യസ്‌നേഹം വിളമ്പുന്നത് എന്ന് മിഥുന്‍ റൈ പറഞ്ഞു.
അതിനിടെ നഗരത്തിലെത്തിയ ബി ജെ പി അധ്യക്ഷന്‍ അമിത് ഷായ്ക്ക് മംഗളൂരു ജംഗ്ഷന്‍ റെയില്‍വെ സ്റ്റേഷനില്‍ ബി ജെ പി പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. നളിന്‍ കുമാര്‍ കട്ടീല്‍ എം പി യുടെ നേതൃത്വത്തിലായിരുന്ന് സ്വീകരണം. തുടര്‍ന്ന് വിവിധ പാര്‍ട്ടി പരിപാടികളില്‍ ഷാ സംബന്ധിച്ചു.
Keywords: karnataka-manglore-youth-congress-protest-amit-sha-bjp
Post a Comment
0 Comments