ഭട്ക്കല്‍(ഉത്തര കര്‍ണാടക)(www.evisionnews.in): പശുവിനെ മുസ്ലിംങ്ങള്‍ക്ക് എത്തിച്ച് കൊടുക്കുന്നുവെന്ന് ആരോപിച്ച് ഹിന്ദു യുവാവിനെ അര്‍ധ നഗ്നനാക്കി ജനമദ്ധ്യത്തില്‍ തല്ലിച്ചതച്ചു. ഉത്തര കര്‍ണാടകയിലെ തീരദേശ പട്ടണമായ ഭട്ക്കലില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം ഹിന്ദുത്വവാദികളാണ് അക്രമത്തിന് പിന്നില്‍.
ഭട്കല്‍ താലൂക്കിലെ പുരവര്‍ഗ സ്വദേശി ശേഖര്‍ മഞ്ചയ്യ നായിക്ക(24)യാണ് മര്‍ദ്ദനത്തിനിരയായത്. അടിയേറ്റവശനായ മഞ്ചയ്യയെ പോലീസ് കസ്റ്റടിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു പശുവിനേയും കൊണ്ട് വാഹനത്തില്‍ പോകുമ്പോഴാണ് അക്രമികള്‍ വാഹനം തടഞ്ഞ് യുവാവിനെ വലിച്ചിറക്കി ക്രൂരമായി മര്‍ദ്ദിച്ചത്. അക്രമിസംഘം ഇയാളുടെ ഷര്‍ട്ട് വലിച്ച് കീറി വടികൊണ്ടാഞ്ഞടിച്ച് പോലീസ് സ്‌റ്റേഷനിലേക്ക് അട്ടഹാസം മുഴക്കി മാര്‍ച്ച് ചെയ്യുകയായിരുന്നു. രംഗം കണ്ട പോലീസ് ഇടപെട്ട് യുവാവിനെ രക്ഷിച്ചു. അതേസമയം അക്രമികളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായില്ല.
Keywords:Karnataka-Batkal-Hindu-Youth-Stripped-Hindutwa-Elements
Post a Comment
0 Comments