കോഴിക്കോട് (www.evisionnews.in) : കോഴിക്കോട്ട് തൊണ്ടയാട്ടെ ഷോപ്പിംഗ് മാളില്‍നിന്നു താഴേക്കു ചാടി ഇരുപത്തിനാലുകാരി ജീവനൊടുക്കി. പുതിയങ്ങാടി സ്വദേശി അന്‍സയാണു മരിച്ചത്. മാലിക്കടവ് സ്വദേശി അജന്തദാസാണ് ഭര്‍ത്താവ്. മാളില്‍നിന്നു താഴേക്ക് ചാടിയ അന്‍സയെ സെക്യൂരിറ്റി ജീവനക്കാരും നാട്ടുകാരും ചേര്‍ന്നു കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ഷോപ്പിംഗ് മാളിലെത്തിയ അന്‍സ മുകളില്‍നിന്നു താഴേക്കു ചാടുകയായിരുന്നു. ഭര്‍ത്താവിന്റെ വീട്ടില്‍നിന്നു നിരന്തരം പീഡനമുണ്ടാകാറുണ്ടായിരുന്നതായി അന്‍സയുടെ ബന്ധുക്കള്‍ പറയുന്നു. രണ്ടു വര്‍ഷത്തോളം നീണ്ട പ്രണയത്തിനു ശേഷം ഫെബ്രുവരിയിലായിരുന്നു അന്‍സയുടെ വിവാഹം.
Keywords: Kozhikod-shoping-mall-wemen-suicide
Post a Comment
0 Comments