കണ്ണൂര്‍:(www.evisionnews.in) കണ്ണൂരില്‍ +1 വിദ്യാര്‍ത്ഥിക്ക് വെട്ടേറ്റു. എസ്എഫ്‌ഐ പ്രവര്‍ത്തകനും നടുവില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥി സിറാജിനാണു വെട്ടേറ്റത്. ആര്‍എസ്എസുകാര്‍ കാറിലെത്തി വെട്ടിപ്പരിക്കേല്‍പ്പിച്ചതെന്ന് സി പി എം ആരോപിച്ചു. സിറാജ് തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ തീവ്രപരിചണ വിഭാഗത്തില്‍ ചികിത്സയിലാണ്. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് ഒന്നരയോടെയാണു സംഭവം.
സുഹൃത്തായ വിനീഷിനൊപ്പം ആശുപത്രിയിലേക്കു പോവുകയായിരുന്നു സിറാജ്. മുമ്പ് സിപിഐഎം ലോക്കല്‍ കമ്മിറ്റി ഓഫീസിനു മുന്നില്‍ ബൈക്ക് ആര്‍എസ്എസുകാര്‍ തകര്‍ത്ത സംഭവത്തിലെ സാക്ഷിയാണു വിനീഷ്. കാറില്‍ പിന്തുടര്‍ന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ വിനീഷ് ബൈക്ക് നിര്‍ത്തി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. അടുത്തെത്തിയ കാറില്‍നിന്നു സംഘം പുറത്തിറങ്ങി വിനീഷിനെ ലക്ഷ്യമിട്ടു വെട്ടുകയും വെട്ട് ബൈക്കിന്റെ പിന്നിലിരുന്ന സിറാജിനു കൊള്ളുകയുമായിരുന്നു. വിനീഷ് ആക്രമണത്തില്‍നിന്നു കഷ്ടിച്ചു രക്ഷപ്പെട്ടു.
Keywords: sfi-student-attack
Post a Comment
0 Comments