കണ്ണൂര്‍(www.evisionnews.in): ഐ.എസ് പ്രവര്‍ത്തകര്‍ക്കു മുംബൈയില്‍ പരിശീലനം നല്‍കിയിരുന്നെന്നാരോപിച്ചു വയനാടു സ്വദേശിയും പാനൂര്‍ പെങ്ങത്തൂര്‍ പുല്ലന്‍കര പള്ളി ഇമാമുമായ മുഹമ്മദ് ഹനീഫിനെ കണ്ണൂര്‍ ഡിവൈ.എസ്.പി സദാനന്ദന്‍ കസ്റ്റഡിയിലെടുത്തു.
മുംബൈ പൊലീസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്നും ചോദ്യം ചെയ്യല്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
കേരളത്തില്‍ നിന്ന് ഐ.എസിലേക്കു റിക്രൂട്ട് ചെയ്യപ്പെടുന്നവര്‍ക്കു മുംബൈയില്‍ തീവ്ര സലഫി ആശയങ്ങളില്‍ പരിശീലനം നല്‍കിയിരുന്നത് ഇയാളാണെന്ന സൂചനയെത്തുടര്‍ന്നാണ് നിര്‍ദ്ദേശമെന്നു പറയുന്നു.
ഇയാള്‍ നേരത്തേ പടന്നയിലടക്കം ചില പള്ളികളില്‍ ഇമാമായി പ്രവര്‍ത്തിച്ചിരുന്നു.
Keywords:Kannur-Kasaragod-ISIS-Imam
Post a Comment
0 Comments