കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് 250 പരംപേര്‍ വ്യാജപാസ്‌പോര്‍ട്ട് സ്വന്തമാക്കിയെന്നാണ് പൊലീസ് കേസ്. വ്യാജമേല്‍വിലാസം, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഉപയോഗിച്ചാണ് വ്യാജപാസ്‌പോര്‍ട്ടുകള്‍ സ്വന്തമാക്കിയത്. ഇതിനുപിന്നില്‍ ഉദ്യോഗസ്ഥരും പോസ്റ്റുമാന്‍മാരും ഒത്തുകളിച്ചതായും കണ്ടെത്തുകയും ഏതാനും പേരെ നേരത്തെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. നേരത്തെ ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് കൂടുതല്‍ അന്വേഷണത്തിനായി ഇന്റേണല്‍ സെക്യൂരിറ്റി ഫോഴ്‌സിനു കൈമാറി.
പക്ഷേ, അന്വേഷണത്തില്‍ പുരോഗതി ഉണ്ടായില്ലെന്നു മാത്രമല്ല, മന്ദീഭവിച്ച അവസ്ഥയിലാക്കുകയും ചെയ്തു. മലയാളികളുടെ തിരോധാനത്തോടെയാണ് കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയത്. ഫോട്ടോകളില്‍ കാണുന്നവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ക്രൈംബ്രാഞ്ച് സി.ഐ.എ സതീഷ് കുമാറിനെ 9497987314 എന്ന ഫോണ്‍ നമ്പറില്‍ അറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
വിവരങ്ങള്‍ നല്‍കുന്നവരുടെ പേരുകള്‍ രഹസ്യമായി സൂക്ഷിക്കുമെന്നു കൂട്ടിച്ചേര്‍ത്തു.
keywords:Kanhangad-Fake-Passport
Post a Comment
0 Comments