Type Here to Get Search Results !

Bottom Ad

കാനക്കോട് നിവാസികള്‍ പറയുന്നു... അതിവേഗ റയില്‍പാതക്ക് മുമ്പ് ഞങ്ങള്‍ക്ക് വേണ്ടത് സഞ്ചാര യോഗ്യമായ ഒരു റോഡ്

മുള്ളേരിയ :(www.evisionnews.in) അതിവേഗ റെയില്‍ പാതയ്ക്ക് വേണ്ടി കാസര്‍കോട് കൂട്ടക്കരച്ചില്‍ നടത്തുമ്പോള്‍ സഞ്ചാര യോഗ്യമായ റോഡില്ലാതെ ദുരിതമനുഭവിക്കുകയാണ് എന്‍ഡോസള്‍ഫാന്‍ ഇരകളടക്കമുള്ളവരുടെ നാടായ കാനക്കോട്-പാറത്തോട്-കുളത്തിന്‍കര പ്രദേശമെന്ന് നാട്ടുകാരുടെ പരാതി.
ആദൂര്‍ എസ്റ്റേറ്റിലെ ചിപ്പറമ്പ് കുളത്തിന്‍കര ബ്ലോക്കിലൂടെ കടന്നു പോകുന്നതും വര്‍ഷങ്ങളോളമായി ജനങ്ങള്‍ ഉപയോഗിച്ചു വരുന്നതുമായ നാട്ടക്കല്ല്-കുളത്തിന്‍കര-കാനക്കോട് റോഡ് അറ്റകുറ്റപ്പണി നടത്തുന്നതിന് വേണ്ടി പഞ്ചായത്തിന് വിട്ട് നല്‍കാത്തതിനാല്‍ പഞ്ചായത്ത് ജനങ്ങളുടെ മുന്നില്‍ നിസ്സാഹായരാണ്. അറ്റകുറ്റപ്പണി നടത്തുന്നതിന് വേണ്ടി അനുമതി നല്‍കണമെന്നാവശൃപ്പെട്ടുകൊണ്ട് പഞ്ചായത്ത് പ്രമേയത്തിലൂടെ പ്‌ളാന്റ്റേഷന്‍ കോര്‍പ്പറേഷന്‍ ഹെഡ് ഓഫീസിലേക്കും അതിന്റെ പകര്‍പ്പ് ആദൂര്‍ എസ്റ്റേറ്റ് മാനേജര്‍ക്കും അയച്ചിരിന്നു.ഇതുവരെയായി പ്‌ളാന്റ്റേഷന്റ്റെ ഭാഗത്ത് നിന്ന് ഇതിന് മറുപടി ലഭിച്ചിട്ടില്ല.ഇതിനെതിരെ എന്‍ഡോസള്‍ഫാന്‍ ഇരകളേയും അണിനിരത്തി സമരത്തിനെനി
ാരുങ്ങുകയാണ് കാനക്കോട് നിവാസികള്‍.

keywords : mulleria-kanakkod-road-issue-

Post a Comment

0 Comments

Top Post Ad

Below Post Ad