കുംബടാജെ(www.evisionnews.in) : കേരളത്തില്‍ എല്ലാ പഞ്ചായത്തിലും മലയാളം ഹയര്‍സെക്കന്ററി സ്‌കൂള്‍ അനുവദിച്ചിട്ടും കാലങ്ങളായി കുംബടാജെ പഞ്ചായത്തിലെ ഏക എല്‍.പി സ്‌കൂള്‍ ഹൈസ്‌കൂളായി ഉയര്‍ത്താത്ത നടപടി കുംബടാജെ പഞ്ചായത്തിലെ വിദ്യാര്‍ത്ഥി സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് എം.എസ്.എഫ് പഞ്ചായത്ത് കൗണ്‍സില്‍ യോഗം അഭിപ്രായപ്പെട്ടു. ഇതിനെതിരെ ശക്തമായ ജനകീയ സമരവുമായി മുന്നോട്ട് വരുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. കുമ്പഡാജെ ലീഗ് ഹൗസ്സില്‍ ചേര്‍ന്ന കൗണ്‍സില്‍ മീറ്റില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഉബൈദ് ചെറൂണി അധ്യക്ഷത വഹിച്ചു. മൂന്നാം വാര്‍ഡ് മെമ്പര്‍ എസ് മുഹമ്മദ് കുഞ്ഞി ഉദ്ഘടനം ചെയ്തു. എം എസ് എഫ് മണ്ഡലം സെക്രട്ടറി സകീര്‍ ബദിയടുക്ക തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഖലീല്‍ ചെറൂണി, ഫാറൂഖ് കൊല്ലടുക്ക, ഹാരിസ് അന്നടുക്ക, സിദ്ദിക് തായല്‍, സത്താര്‍ ബദ്രിയ തുടങ്ങിയവര്‍ പ്രസംഗിച്ചു. നൗഫല്‍ കുമ്പഡാജെ സ്വാഗതവും സിറാജ് അന്നടുക്ക നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍ :
നൗഫല്‍ കുമ്പഡാജെ(പ്രസിഡണ്ട് ), മുനാഫ് കുമ്പഡാജെ, ശിഹാബ് പരപ്പ(വൈസ് പ്രസിഡണ്ടുമാര്‍), ജുനൈദ് ചെറൂണി(ജനറല്‍ സെക്രെട്ടറി), എം. എഫ് ഉബൈദ് , ഖാദര്‍ ചെറൂണി(ജോയിന്റ് സെക്രട്ടറിമാര്‍), സിറാജ് അന്നടുക്ക(ട്രഷറര്‍).
keywords:kumbadaje-malayalam-school-MSF
Post a Comment
0 Comments