Type Here to Get Search Results !

Bottom Ad

ഹജ്ജ് വളണ്ടിയര്‍ സേവനത്തിന് കാസര്‍കോട് ജില്ല കെ.എം.സി.സി ഒരുങ്ങി

ജിദ്ദ (www.evisionnews.in): ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് സേവനം ചെയ്യുന്ന സൗദി കെ.എം.സി.സി ഹജ്ജ് സെല്ലിന്റെ ഭാഗമായി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റിയുടെ കീഴില്‍ കെ.എം.സി.സി ജിദ്ദ കാസര്‍കോട് ജില്ലാ ഒരുക്കങ്ങള്‍ ആരംഭിച്ചു. ശറഫിയ ഇംപാല ഗാര്‍ഡനില്‍ നടന്ന ജില്ലാ ഹജ്ജ് വളണ്ടിയര്‍ സംഗമം പ്രസിഡണ്ട് ഹസ്സന്‍ ബത്തേരിയുടെ അധ്യക്ഷതയില്‍ കെ.എം.സി.സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ട്രഷറല്‍ അന്‍വര്‍ ചേരങ്കൈ ഉദ്ഘാടനം ചെയ്തു.

പ്രവാസ ജീവിതത്തില്‍ ഹാജിമാര്‍ക്ക് വേണ്ടി ത്യാഗപൂര്‍ണമായ സേവനം കാഴ്ചവെച്ച് പുണ്യം നേടാനുള്ള സൗഭാഗ്യം സൗദി അറേബ്യയയിലുള്ള പ്രവര്‍ത്തകര്‍ക്ക് മാത്രം ലഭിക്കുന്ന സുവര്‍ണ്ണ അവസരമാണെന്നും ഇതില്‍ പങ്കാളികളാവുന്ന മുഴുവന്‍ കെ.എം.സി.സി പ്രവര്‍ത്തകരും ഹജ്ജിന്റെ പവിത്രത സൂക്ഷിച്ച് കര്‍മ നിരതരാകണമെന്നും അന്‍വര്‍ ചേരങ്കൈ പറഞ്ഞു.


ജില്ലയില്‍ നിന്നും നൂറ്റിഅമ്പതില്‍ കൂടുതല്‍ വളണ്ടിയര്‍മാരെ അയക്കാന്‍ തീരുമാനിച്ചു. ഇബ്രാഹിം അബൂബക്കര്‍ മുഖ്യപ്രഭാഷണം നടത്തി. ഹനീഫ് മുണ്ടത്തടുക്ക, അബൂബക്കര്‍ ഉദിനൂര്‍, നസീര്‍ പെരുമ്പള, അഷ്‌റഫ് പാക്യര, ഫാറൂഖ് കിഴൂര്‍, ഹാഷിം കുമ്പള, സലാം ബബ്രാണ, ബുനിയാം മേല്‍പറമ്പ് സംസാരിച്ചു. ആക്ടിംഗ് ജനറല്‍ സെക്രട്ടറി ബഷീര്‍ ചിത്താരി സ്വാഗതവും ജലീല്‍ ചെര്‍ക്കള നന്ദിയും പറഞ്ഞു. 

ജില്ലയിലെ വളണ്ടിയര്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനായി ബഷീര്‍ ചിത്താരി ക്യാപ്റ്റനും 0502142900, അബ്ദുള്ള ഹിറ്റാച്ചി 0503010936, ഇബ്ബു ഇബ്രാഹിം മഞ്ചേശ്വരം 0567594760 എന്നിവരെ കോ ഓര്‍ഡിനെറ്റര്‍മാരായി തെരഞ്ഞെടുത്തു. വളണ്ടിയറായി പോകാന്‍ ആഗ്രഹിക്കുന്നവര്‍ വിവിധ മണ്ഡലം കോ ഓര്‍ഡിനെറ്റര്‍മാരായ സിദ്ദീഖ് ഐ.എന്‍.ജി 0554782685 മഞ്ചേശ്വരം, മൊയിതു ബേര്‍ക്ക 568031162 കാസര്‍കോട്, റഹീം പള്ളിക്കര 0502705267 ഉദുമ, ഫൈസല്‍ കാഞ്ഞങ്ങാട് 0563514858 കാഞ്ഞങ്ങാട്, സഫീര്‍ തൃക്കരിപ്പൂര്‍ 0554548823 തൃക്കരിപ്പൂര്‍ എന്നിവരുമായി ബന്ധപ്പെടുക.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad