കുമ്പള(www.evisonnews.in): സഹോദരങ്ങള്‍ വീട്ടുവളപ്പിലെ കുളത്തില്‍ വളര്‍ത്തുന്ന മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. നായ്ക്കാപ്പ് വിഷ്ണുനിലയത്തിലെ മധുവും പുരുഷോത്തമനും ചേര്‍ന്ന് സ്വയംതൊഴിലായി നടത്തുന്ന 2500 ഓളം വളര്‍ത്തുമത്സ്യങ്ങളാണ് കൂട്ടത്തോടെ ചത്തുപൊങ്ങിയത്.
വീട്ടുവളപ്പില്‍ തന്നെയുള്ള ആറ് സെന്റ് സ്ഥലത്ത് വിസ്തൃതമായ കുളമുണ്ടാക്കി അതിലാണ് മത്സ്യങ്ങളെ വളര്‍ത്തിയിരുന്നത്. ഇന്നലെ കാലത്ത് മത്സ്യങ്ങള്‍ക്ക് തീറ്റ നല്‍കാന്‍ സഹോദരങ്ങള്‍ എത്തിയപ്പോഴാണ് ചത്തുപൊങ്ങിയ നിലയില്‍ കണ്ടത്. വ്യാഴാഴ്ച്ച രാത്രി മത്സ്യങ്ങള്‍ക്ക് തീറ്റ നല്‍കി പോയതാണെന്നും ചത്തുപൊങ്ങാനുണ്ടായ കാരണം വ്യക്തമല്ലെന്നുമാണ് സഹോദരങ്ങള്‍ പറയുന്നത്. ഇതുമൂലം നാലുലക്ഷത്തിന്റെ നഷ്ടമാണ് കണക്കാക്കുന്നത്. ഭചേട്ടന്‍വാല' ഇനത്തില്‍പ്പെട്ട മത്സ്യമാണ് വളര്‍ത്തിയിരുന്നത്. ഇതിന് മാര്‍ക്കറ്റില്‍ വന്‍ വിലയാണ് ലഭിക്കുന്നത്. ഒരു മത്സ്യത്തിന് മൂന്ന് കിലോമുതല്‍ അഞ്ചുകിലോവരെ തൂക്കമുണ്ട്. മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയ വിവരമറിഞ്ഞ് അധികൃതര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി. എന്നാല്‍ ചത്തൊടുങ്ങാനുണ്ടായ കാരണം വ്യക്തമായിട്ടില്ല.
സ്വയംതൊഴില്‍ എന്ന നിലക്കാണ് സഹോദരങ്ങള്‍ മത്സ്യങ്ങളെ വളര്‍ത്താന്‍ തീരുമാനിച്ചത്. ഇതിനായി വീട്ടുപറമ്പില്‍ തന്നെ സൗകര്യമൊരുക്കുകയും പൂര്‍ണ്ണ വളര്‍ച്ചയെത്തിയ മത്സ്യങ്ങള്‍ വില്‍പ്പന നടത്താനുമുള്ള ശ്രമത്തിനിടയിലാണ് അവ കൂട്ടത്തോടെ ചത്തൊടുങ്ങിയത്.
വിവരമറിഞ്ഞ് കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സത്യശങ്കരഭട്ട്, പഞ്ചായത്ത് മെമ്പര്‍ ഹരീഷ്ഗട്ടി, കോയിപ്പായി വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് സെക്രട്ടറി, മത്സ്യപ്രവര്‍ത്തക സംഘം ജില്ലാ വൈസ് പ്രസിഡന്റ് കെ വിനോദ്കുമാര്‍, ബി ജെ പി നേതാക്കളായ ശശികുമ്പള, രമേഷ്ഭട്ട്, മുരളീധരയാദവ്, പത്മനാഭ റൈ എന്നിവര്‍ സ്ഥലത്തെത്തി.
വളര്‍ത്തുമത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയ സാഹചര്യത്തില്‍ ഈ കുടുംബത്തിന് അടിയന്തിര സാമ്പത്തിക സഹായം നല്‍കണമെന്ന് ബി ജെ പി കുമ്പള പഞ്ചായത്ത് കമ്മിറ്റിയും ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘവും ആവശ്യപ്പെട്ടു.
keywords:Kasaragod-Kumbla-Fish-Died
Post a Comment
0 Comments