കുമ്പള (www.evisionnews.in) : മദ്യപസംഘം വീട്ടില്‍ കയറി അക്രമം അഴിച്ചു വിട്ടു. അച്ഛനും മകള്‍ക്കും പരിക്കേറ്റു. വീട്ടു ഉപകരണങ്ങളും തയ്യല്‍ മെഷീനും ബൈക്കും തകര്‍ത്തു.
വെള്ളിയാഴ്ച പുലര്‍ച്ചെ ബദ്‌രിയ്യ നഗറിലാണ് സംഭവം. പരിക്കേറ്റ ഹനീഫയെയും മകള്‍ ഫസീല(12)യെയും കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫസീലയ്ക്കു വയറില്‍ ചവിട്ടേറ്റാണ് പരിക്ക്.
പുലര്‍ച്ചെ വാതിലില്‍ മുട്ടുന്നതുകേട്ട് വാതില്‍ തുറന്ന ഉടനെ തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ഹനീഫ പറഞ്ഞു. വീട്ടില്‍ മൂന്നു മക്കളും താനും മാത്രമാണ് ഉണ്ടായിരുന്നത്. ഹാരിസ് എന്നയാളാണ് മര്‍ദ്ദിച്ചത്. ഇത് തടയാന്‍ എത്തിയ മകളെ ചവിട്ടി വീഴ്ത്തി. ബഹളം കേട്ട് അയല്‍ക്കാര്‍ ഓടിയെത്തുന്നതിനിടയില്‍ വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന ബൈക്കും തകര്‍ത്തു. തുടര്‍ന്ന് പോലീസ് എത്തിയെങ്കിലും അപ്പോഴേയ്ക്കും ഹാരിസ് ഓടി രക്ഷപ്പെട്ടിരുന്നു. അക്രമിയായ ഹാരിസിന്റെ സഹോദരന്‍ വര്‍ഷങ്ങള്‍ക്കു മുമ്പു മരണപ്പെട്ടിരുന്നു. അതിനു താനാണ് കാരണക്കാരനെന്നു പറഞ്ഞാണ് അക്രമണം. എന്നാല്‍ ഹാരിസിന്റെ സഹോദരന്റെ മരണവുമായി ബന്ധപ്പെട്ട് തനിക്കൊന്നും അറിയില്ലഹനീഫ കൂട്ടിച്ചേര്‍ത്തു.
Keywords: KUmbala-badriya-nagar-house-attack-gilr-injured
Post a Comment
0 Comments