തിരുവനന്തപുരം (www.evisionnews.in): കാഞ്ഞാങ്ങാട്ടെ കോട്ടച്ചേരി റെയില്‍വെ മേല്‍പ്പാലം പദ്ധതി ഹൈസ്പീഡിലാക്കണമെന്ന് ജില്ലാ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മേല്‍പ്പാലം ആക്ഷന്‍ കമ്മിറ്റി നേതാക്കളോട് പദ്ധതി ത്വരിതഗതിയിലാക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്നാണ് അറിയിച്ചത്. പുതിയ ജില്ലാ കലക്ടര്‍ ഉടന്‍ ചുമതലയേല്‍ക്കാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ ഉറപ്പ്.
അതേസമയം മേല്‍പ്പാലം പദ്ധിക്ക് പണം പ്രശ്‌നമല്ലെന്ന് ധനകാര്യ മന്ത്രി ടി.എം തോമസ് ഐസകും ആക്ഷന്‍ കമ്മിറ്റി നേതാക്കളോട് പറഞ്ഞു. പദ്ധതിക്ക് ഭൂമി വിട്ടുകൊടുക്കുന്ന സ്ഥലമുടമകള്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കുമെന്നും ധനമന്ത്രി ഉറപ്പു നല്‍കി. കാഞ്ഞങ്ങാട്ടെ റോഡ് ഗതാഗത രംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് റോഡ്‌സ് -ബ്രിഡ്ജ് കോര്‍പ്പറേഷന്‍ എം.ഡി മുഹമ്മദ് അനീഷിനും ആക്ഷന്‍ കമ്മിറ്റി നിവേദനം നല്‍കി.
കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍, ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ എ ഹമീദ് ഹാജി, അഡ്വ. പി അപ്പുക്കുട്ടന്‍, എ.വി രാമകൃഷ്ണന്‍, എന്‍.കെ കുട്ടന്‍, എ ദാമോദരന്‍, സി. യൂസുഫ് ഹാജി, സി.എ പീറ്റര്‍, മൊയ്തു ഹാജി സുദൂര്‍, പുത്തൂര്‍ മുഹമ്മദ് കുഞ്ഞി ഹാജി, എം. ഹമീദ്, കല്ലട്ര ഇബ്രാഹിം, പി.എം ഫാറൂഖ് എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു.
Keywords: Kasaragod, kottacheri-news-chief-minister
Post a Comment
0 Comments