കാഞ്ഞങ്ങാട് (www.evisionnews.in) : കോണ്‍ഗ്രസ് നേതാവിന്റെ വീട് കല്ലെറിഞ്ഞ് തകര്‍ത്തുവെന്ന പരാതിയില്‍ മഹിളാ കോണ്‍ഗ്രസ് നേതാവിന്റെ ബന്ധുക്കള്‍ക്കെതിരെ അമ്പലത്തറ പൊലീസ് കേസെടുത്തു. ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പുല്ലൂര്‍ കൊടവലത്തെ എം. ശ്രീധരന്‍ നമ്പ്യാരുടെ വീടിന് നേരെയാണ് കഴിഞ്ഞ ദിവസം അക്രമമുണ്ടായത്. ഭാര്യ ശോഭനയുടെ പരാതിയില്‍ മധുരമ്പാടിയിലെ കൃഷ്ണന്‍, ബൈജു എന്നിവര്‍ക്കെതിരെയാണ് കേസ്.
ഓടുകള്‍ തകര്‍ന്നതിനെത്തുടര്‍ന്ന് 1500 രൂപയുടെ നഷ്ടം സംഭവിച്ചതായി പരാതിയിലുണ്ട്. പുല്ലൂര്‍ പെരിയ മണ്ഡലം മഹിളാ കോണ്‍ഗ്രസ് പ്രസിഡണ്ട് പി. ശ്രീകലയെ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ ശ്രീധരന്‍ നമ്പ്യാര്‍ക്കെതിരെ കേസെടുത്തിരുന്നു.
പുല്ലൂര്‍ ബാങ്ക് കെട്ടിടത്തിന് സമീപത്ത് വെച്ച് മര്‍ദ്ദിച്ചുവെന്നാണ് പരാതി. ബാങ്ക് പ്രസിഡണ്ട് വിനോദ്കുമാര്‍ പള്ളയില്‍വീടിനെതിരെ അവിശ്വാസ പ്രമേയത്തിന് ഒരു വിഭാഗം കോണ്‍ഗ്രസ് ഡയറക്ടര്‍മാര്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതേച്ചൊല്ലിയുള്ള തര്‍ക്കമാണ് രണ്ട് സംഭവങ്ങള്‍ക്കും പിന്നിലെന്ന് പറയുന്നു.
Keywords: Congress-house-Kanhangad-
Post a Comment
0 Comments