കാസര്‍കോട് :(www.evisionnews.in)ആര്‍.എസ്സ്.എസ്സ് വിപത്തിനെ നിസാരവല്‍കരിച്ചുകൊണ്ട് മുസ്ലീംലീഗ് നേതാവ് കെ.എം.ഷാജി.എം.എല്‍.എ കാസര്‍കോട് നടത്തിയ പ്രസംഗം അന്ധമായ സി.പി.എം വിരോധത്തിന്റെ മറവില്‍ യഥാര്‍ത്ഥ വസ്തുതകളെ തമസ്‌കരിക്കാനുള്ള അപകടകരമായ ശ്രമമാണ്.
ബി.ജെ.പി-ആര്‍.എസ്സ്.എസ്സുമായി പ്രദേശിക തെരഞ്ഞെടുപ്പില്‍ പോലും നടപ്പിലാക്കിയ രഹസ്യധാരണയുടെ ഉപകാര സ്മരണയാണ് ഷാജിയുടെ അഭിപ്രായ പ്രകടനമെന്ന് സംശയിക്കേണ്ടിരിക്കുന്നു സി.പി.ഐ.എമ്മിനെ ഇകഴ്ത്തി കാണിക്കാന്‍ ആര്‍.എസ്സ്.എസ്സിനോട് കാണിക്കുന്ന മൃദു സമീപനം ഔദ്ദ്യോഗിക നിലപാടാണോയെന്ന് സ്വന്തം അണികളോടെങ്കിലും വിശദീകരിക്കാന്‍ ഐ.യു.എം.എല്‍ നേതൃത്വം തയ്യാറാകണം.
keywords : kasargod-kp-satheesh-chandran-cpm
Post a Comment
0 Comments