നിലേശ്വരം.(www.evisionnews.in)തൈക്കടപ്പുറം പ്രദേശത്തെ കുടുംബമായ കാരയില്‍ കുടുംബത്തിന്റെ ഫാമിലി മീറ്റ് 2016 പ്രോഗ്രാം ശ്രേദ്ധേയമായി. കുടുംബ ബന്ധങ്ങളുടെ നിലവാരം കുറയുകയും, സമൂഹം അണുകുടുംബത്തിലേക്ക് മാറുകയും,ബന്ധങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ മാത്രമായി ഒതുങ്ങുകയും ചെയ്യുന്ന കാലത്താണ് വ്യത്യസ്ത തലമുറകളെ ഒന്നിച്ചു കൂട്ടികൊണ്ട് കാരയില്‍ കുടുംബം ആദ്യ സംഗമം നടത്തിയത്.
കാരയില്‍ കുടുംബത്തിലെ മുതിര്‍ന്ന അംഗമായ കദീജ ഹജ്ജുമ്മയുടെ വീടിനടുത്ത് സജ്ജമാക്കിയ ഓഡിറ്റോറിയത്തിലാണ് ഇവര്‍ സംഗമിച്ചത്.അബൂബക്കര്‍ കാരയില്‍ അധ്യക്ഷത വഹിച്ചു. കാരയില്‍ കുടുംബത്തിലെ മുതിര്‍ന്ന കാര്‍ന്നവരായ മുഹമ്മദ് കുഞ്ഞി ഹാജി ഫാമിലി മീറ്റ് ഉദ്ഘാടനം ചെയ്തു.നീലേശ്വരം നഗര സഭ ചെയര്‍മാന്‍ ജയരാജന്‍, വൈസ് ചെയര്‍ പേഴ്‌സണ്‍ വി.ഗൗരി എന്നിവര്‍ അതിഥികളായിരുന്നു.
മുതിര്‍ന്ന വനിതാ അംഗങ്ങളായ കദീജ ഹജ്ജുമ്മ, നഫീസത്ത് ഹജ്ജുമ്മ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.തുടര്‍ന്ന് ഈ വര്‍ഷം ഹജ്ജ്കര്‍മത്തിനു പോകുന്ന ഇസ്ഹാഖ് ഭാര്യ റഹ്മത്ത്, അബ്ദുല്‍ റഹിമാന്‍ ഭാര്യ സുബൈദ, കുഞ്ഞഹമ്മദ് ഭാര്യ മൈമൂനത്ത് എന്നിവര്‍ക്ക് യാത്രയയപ്പും നല്‍കി.കഴിഞ്ഞ വര്‍ഷം ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും ഖത്മുല്‍ ഖുര്‍ആന്‍ വാട്‌സ്ആപ് ക്വിസ് മത്സരത്തിലെ വിജയികളെയും അനുമോദിച്ചു .ഇന്റര്‍നാഷണല്‍ ട്രെയ്‌നറായ സി ബി അഹ്മദ് ഫാമിലി ട്രെയിനിങ് പ്രോഗ്രാമിന് നേതൃത്വം നല്‍കി.ഇസ്മായില്‍ കാരയില്‍ നന്ദി പറഞ്ഞു.
keywords : kasaragod-kariyil-family-meet
Post a Comment
0 Comments