Type Here to Get Search Results !

Bottom Ad

കുമ്പളയില്‍ മൂന്നംഗ വിദ്യാര്‍ത്ഥി സംഘത്തെ ഉപയോഗിച്ച് കഞ്ചാവ് വില്‍പ്പന


കുമ്പള   (www.evisionnews.in)   : മൂന്നംഗ വിദ്യാര്‍ത്ഥി സംഘത്തെ ഉപയോഗിച്ച് കുമ്പളയില്‍ കഞ്ചാവ് വില്‍പ്പന. വിദ്യാലയത്തിലേക്കെന്ന് പറഞ്ഞ് കാലത്ത് വീട്ടില്‍ നിന്നും ഇറങ്ങുന്ന ഈ വിദ്യാര്‍ത്ഥികള്‍ മിക്ക ദിവസങ്ങളിലും സ്‌കൂളിലെത്താതെ കഞ്ചാവ് വില്‍പ്പനയുമായി പ്രവര്‍ത്തിക്കുകയാണെന്നാണ് സൂചന.

ഈ മൂന്നംഗ വിദ്യാര്‍ത്ഥി സംഘം മുഖേന മറ്റ് വിദ്യാര്‍ത്ഥികള്‍ക്കും ആവശ്യക്കാര്‍ക്കും കഞ്ചാവ് എത്തിച്ചുകൊടുക്കുകയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചെയ്യുന്നത്.കുമ്പള ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പരിസരം, ബദിയഡുക്ക റോഡ്, കുമ്പള ബസ്സ്റ്റാന്റിന് പിറകുവശം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് കഞ്ചാവ് വില്‍പ്പന. ബൈക്കിലും ഓട്ടോയിലുമായി എത്തുന്നവര്‍ കഞ്ചാവ് കൈക്കലാക്കി ഉടന്‍ സ്ഥലം വിടുകയാണ്. കുമ്പള പാലം മുതല്‍ പെറുവാഡ് വരെ റെയില്‍വെ ട്രാക്കിന്റെ പടിഞ്ഞാറു വശത്തുള്ള ആള്‍ താമസമില്ലാത്ത കെട്ടിടങ്ങള്‍ കേന്ദ്രീകരിച്ചും കഞ്ചാവ് വില്‍പ്പന നടക്കുന്നതായി സൂചനയുണ്ട്. സന്ധ്യ മയങ്ങിയാല്‍ കുമ്പളയുടെ വിവിധ ഭാഗങ്ങളില്‍ ലഹരിയാല്‍ മയങ്ങുകയാണ്. പൊലീസിന്റെ ഭാഗത്തുനിന്നും നൈറ്റ് പട്രോളിംഗ് ശക്തമാകാത്തതാണ് ഇത്തരത്തില്‍ സാമൂഹ്യ വിരുദ്ധര്‍ അഴിഞ്ഞാടാന്‍ കാരണമെന്ന് ചൂണ്ടിക്കാട്ടുന്നു.

Keywords: Kumbala-news-khanja
Tags

Post a Comment

0 Comments

Top Post Ad

Below Post Ad