കാസര്‍കോട്.(www.evisionnews.in)ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ലോക കൊതുക് ദിനാചരണത്തിന്റെ ഭാഗമായി ജനറല്‍ ആശുപത്രി പരിസരത്ത് ബോധവല്‍ക്കരണ പ്രദര്‍ശനം നടത്തി. ജനറല്‍ ആശുപത്രി ശിശുരോഗ വിദഗ്ദ്ധ ഡോ. പ്രീമ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജോണ്‍ വര്‍ഗ്ഗീസ്, ഫൈലേറിയ ഇന്‍സ്‌പെക്ടര്‍ അശോകന്‍ ഫൈലേറിയ ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് വണ്‍ കെ എം രഘു എന്നിവര്‍ സംസാരിച്ചു.
കൊതുക് ജന്യ രോഗങ്ങള്‍, രോഗകാരികള്‍, രോഗം പകരുന്ന സാഹചര്യങ്ങള്‍, കൊതുക് നശീകരണ മാര്‍ഗ്ഗങ്ങള്‍ എന്നിവ സംബന്ധിച്ച് വിവരണങ്ങളും ചിത്രങ്ങളും പ്രദര്‍ശനത്തിലുണ്ടായിരുന്നു. കൊതുകിന്റെ വിവിധ ഇനങ്ങളിലുളള ലാര്‍വ്വകള്‍, ഗപ്പി മത്സ്യം എന്നിവ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഫീല്‍ഡ് അസിസ്റ്റന്റ് ദേവദാസ്, ഇന്‍സെക്ട് കലക്ടര്‍മാരായ സുനില്‍ കുമാര്‍, തങ്കമണി എന്നിവര്‍ സംശയങ്ങള്‍ക്ക് മറുപടി നല്‍കി.
kyewords : kasaragod-mosquito-show
Post a Comment
0 Comments