കാസര്‍കോട്:(www.evisionnews.in) സമാധാനവും പരസ്പര വിശ്വാസവും ഊട്ടിയുറപ്പിക്കുന്നതിന് പൊതു സമൂഹാവബോധം ഉണ്ടാവേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ജില്ലാ പൊലീസ് മേധാവി തോംസണ്‍ ജോസ് ഐ.പി.എസ്. അഭിഭ്രായപ്പെട്ടു. കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് ജെ.സി.ഐ. മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'സമാധാനം സാധ്യമാണ്' ത്രിദിന സന്ദേശ ബൈക്ക് റാലിയുടെ ഫ്ളാഗ്ഓഫ് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജെ.സി.ഐ. കാസര്‍കോട് പ്രസിഡണ്ട് മുജീബ് അഹ്മദ് അധ്യക്ഷതവഹിച്ചു.
ജാഥാ ക്യാപ്റ്റനും ജെ.സി.ഐ. മേഖലാ പ്രസിഡണ്ടുമായ ടി.എം. അബ്ദുല്‍ മഹ്റൂഫ് പതാക ഏറ്റുവാങ്ങി. മേഖലാ വൈസ് പ്രസിഡണ്ടുമാരായ പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, എ.സി. സുമേഷ്, മേഖലാ ഡയറക്ടര്‍മാരായ രാജേഷ്‌കുമാര്‍ കൂട്ടക്കനി, സുനോജ് കെ. ജോര്‍ജ്, സുബൈര്‍ സൂപ്പര്‍ ഡിവിഷന്‍, എം.എ അബ്ദുറഫീഖ്, പി. മുഹമ്മദ് സമീര്‍, കുഞ്ഞിരാമന്‍ പാക്കം, റാലി കോര്‍ഡിനേറ്റര്‍ രാകേഷ് കരുണന്‍, കെ. നാഗേഷ്, എഞ്ചിനീയര്‍ അരുണ്‍കുമാര്‍, മുഹമ്മദ് സാലി, എന്‍.എ അബ്ദുല്‍ ഖാദര്‍, കെ.സി. ഇര്‍ഷാദ്, സി.എല്‍. റഷീദ്, ഫാറൂഖ് കാസ്മി, ഷെരീഫ് കാപ്പില്‍, പ്രശാന്ത് കുമാര്‍ തെക്കുംകര, കമലാക്ഷന്‍ പാക്കം, കെ.വി. അഭിലാഷ്, ഉമറുല്‍ ഫാറൂഖ്, എ.എ ഇല്യാസ്, എന്‍.എ ആസിഫ്, കെ.ബി. അബ്ദുല്‍ മജീദ്, സി.കെ. അജിത് കുമാര്‍, മുസ്തഫ, സലീം സൈന്‍, മുരളീധരന്‍ വികാസ്, ഹനീഫ് ഫോര്‍സൈറ്റ്, സര്‍ഫ്രാസ് സലാം, അസീസ് ആസ്‌ക് സംബന്ധിച്ചു.
കെ.എല്‍. 14 മോട്ടോര്‍ സൈക്കിള്‍ ക്ലബ്ബ് അംഗങ്ങള്‍ സമാധാന സന്ദേശവുമായി വയനാട് വരെ റാലിയെ അനുഗമിക്കും. കാസര്‍കോട്, കണ്ണൂര്‍, മാഹി എന്നിവിടങ്ങളിലൂടെ കടന്നുപോയി 15ന് വയനാട്ട് സമാപിക്കും.
keywords : kasragod-jci-ips
Post a Comment
0 Comments