കാസര്‍കോട് (www.evisionnews.in) : ആദൂര്‍,ചീനപ്പാടി സ്വദേശി അബ്ദുള്ള ഹാരിസി(20)ന്റെ തിരോധാനത്തെ കുറിച്ച് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇയാള്‍ ഐ.എസില്‍ ചേര്‍ന്നുവെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ശക്തമാക്കിയത്. ആറുമാസം മുമ്പാണ് ഇയാളെ കാണാതായത്. എങ്കിലും ഇപ്പോഴാണ് പൊലീസില്‍ പരാതി നല്‍കിയത്.തൃക്കരിപ്പൂരിലെ മതപഠന കേന്ദ്രത്തില്‍ ചേര്‍ന്ന അബ്ദുള്ള ഹാരിസ് കുറച്ചു കാലം മാത്രമേ അവിടെ പഠിച്ചിരുന്നുള്ളു. അതിനു ശേഷം എറണാകുളത്തേക്കു പോവുകയും ഒരു മൊബൈല്‍ ഫോണ്‍ കടയില്‍ ജോലിക്കു ചേര്‍ന്നു വെന്നുമാണ് പറയുന്നത്. പിന്നീട് വീട്ടില്‍ തിരിച്ചെത്തുകയും മടങ്ങിപോയതിനു ശേഷം യാതൊരു വിവരവും ഇല്ലെന്നുമാണ് വീട്ടുകാരുടെ പരാതി.
സംഭവം വളരെ ഗൗരവത്തിലെടുത്ത പൊലീസ് നടത്തിയ അന്വേഷണത്തില്‍ അബ്ദുള്ള ഹാരിസ് ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ സിംകാര്‍ഡ് മറ്റൊരാളുടെ കൈവശം ഉള്ളതായി കണ്ടെത്തി. ഇയാളെ കണ്ടെത്തിയാല്‍ തിരോധാനത്തിന്റെ ചുരുളഴിക്കുവാന്‍കഴിയുമോ എന്ന ആലോചനയിലാണ് പൊലീസ്. തിരോധാനവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ഊര്‍ജ്ജിതമായി നക്കുന്നുണ്ടെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അന്തിമനിഗമനത്തില്‍ എത്താല്‍ കഴിയുമെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
Keywords: isis-youth-missing-sim-card
Post a Comment
0 Comments