കാസര്‍കോട്.(www.evisionnews.in)രാജ്യത്തിന്റെ 70-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ജില്ലാ ആസ്ഥാനത്ത് വിദ്യാനഗര്‍് മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിന പരേഡില്‍ 15 ന് രാവിലെ എട്ടിന് റവന്യൂ, സര്‍വ്വേ,ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ദേശീയപതാക ഉയര്‍ത്തി പരേഡില്‍ അഭിവാദ്യം സ്വീകരിക്കും. പരേഡില്‍ ലോക്കല്‍ പോലീസ്, വനിതാ പോലീസ്, എക്‌സൈസ്, സായുധസേന, സീനിയര്‍-ജൂനിയര്‍ എന്‍ സി സി, എന്‍ സി സി നേവല്‍ വിംഗ്, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, ജൂനിയര്‍ റെഡ്‌ക്രോസ് തുടങ്ങിയവയുടെ പ്ലാറ്റൂണുകള്‍ അണിനിരക്കും. ഇന്ന്(13)് രാവിലെ ഏഴ് മണിക്കും പരേഡ് റിഹേഴ്‌സല്‍ നടക്കും. പരേഡിനോടനുബന്ധിച്ച് സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കും. ജില്ലാ ആസ്ഥാനത്ത് നടക്കുന്ന സ്വാതന്ത്ര്യദിന പരേഡില്‍ സ്വാതന്ത്ര്യസമര സേനാനികള്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ സംബന്ധിച്ച് സ്വാതന്ത്ര്യദിനാഘോഷം വിജയപ്രദമാക്കണമെന്ന് ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍ അഭ്യര്‍ത്ഥിച്ചു. ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും നിര്‍ബന്ധമായും സ്വാതന്ത്ര്യദിനാഘോഷത്തില്‍ സംബന്ധിക്കണമെന്നും കളക്ടര്‍ അറിയിച്ചു.
keywords : kasaragod-independence-day-minister-e-chandrashekar-salute-receive-
Post a Comment
0 Comments