കാഞ്ഞങ്ങാട്:(www.evisionnews.in) ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തിന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന യാത്ര പുറപ്പെടുന്ന കാസര്‍കോട് ജില്ലയില്‍നിന്നുള്ള ഹജ്ജാജിമാര്‍ക്കുള്ള കുത്തിവെപ്പ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നടന്നു. മെനിഞ്ചൈറ്റിസ്, സീസണല്‍ ഇന്‍ഫ്‌ലുവെന്‍സ്, ഓറല്‍ പോളിയോ വാക്‌സിന്‍ എന്നിവ നല്‍കി. കാഞ്ഞങ്ങാട്, ഉദുമ മണ്ഡലങ്ങളിലെയും നീലേശ്വരം മുനിസിപ്പാലിറ്റിയിലെയും ഹജ്ജാജിമാര്‍ക്കുള്ള കുത്തിവെപ്പാണ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ വെച്ച് നല്‍കിയത്.
ഡെപ്യൂട്ടി ഡി എം ഒ ഡോ: വിമല്‍രാജ്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ: സുനിത, ജില്ലാ ട്രെയിനര്‍ എന്‍.പി സൈനുദ്ധീന്‍, ഹജ്ജ് വെല്‍ഫെയര്‍ ഫോറം ജില്ലാ പ്രസിഡണ്ട് പി.എം.ഹസ്സന്‍ ഹാജി, ഭാരവാഹികളായ എ അബ്ദുള്ള, പി.എം കുഞ്ഞബ്ദുള്ള ഹാജി, കെ.എച്ച് മുഹമ്മദ് കുഞ്ഞി ഹാജി, ട്രെയിനര്‍മാരായ ഹമീദ് ഹാജി കോട്ടിക്കുളം, ഇ.എം.കുട്ടി ഹാജി, അബ്ദു സത്താര്‍, മുനീര്‍ എം.കെ, എം.ഇബ്രാഹിം, നസീറ എം.പി, സൗദ ടി.കെ.പി, സുബൈര്‍ ഇ എന്നിവര്‍ നേതൃത്വം നല്‍കി.
ഹജ്ജാജിമാര്‍ക്കുള്ള മൂന്നാം ഘട്ട പരിശീലന പരിപാടി ഉദുമ മണ്ഡലത്തില്‍ നിന്നുള്ളവര്‍ക്ക് ആഗസ്റ്റ്14ന് ഞായര്‍ രാവിലെ ഒമ്പതര മണിക്ക് കോട്ടിക്കുളം മദ്രസ ഹാളിലും, കാഞ്ഞങ്ങാട് മണ്ഡലത്തിലെയും നീലേശ്വരം മുനിസിപ്പാലിറ്റിയിലും ഉള്ളവര്‍ക്ക് ആഗസ്റ്റ് 15ന് തിങ്കളാഴ്ച ഉച്ചക്ക് ഒന്നര മണിക്ക് ഹോസ്ദുര്‍ഗ് ടൌണ്‍ മദ്രസ ഹാളിലും നടക്കും. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന യാത്ര പുറപ്പെടുന്ന ഹജ്ജാജിമാര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ജില്ലാ ട്രെയിനര്‍ എന്‍.പി സൈനുദ്ധീന്‍ അറിയിച്ചു.
keywords : kanhangad-hajj-vaccine-group
Post a Comment
0 Comments